കെ.പി.ഷൈന്‍ വളപട്ടണത്തേക്ക് തളിപ്പറമ്പില്‍ ബെന്നി ലാലു

കണ്ണൂര്‍: പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥലംമാറ്റത്തിന് പിന്നാലെയാണ് വീണ്ടും 26 പേരെ മാറ്റിയത്.

തളിപ്പറമ്പില്‍ കഴിഞ്ഞയാഴ്ച്ച ചുമതലയേറ്റ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിനെ വളപട്ടണത്തേക്കും അവിടെ നിന്നും എം.എല്‍.ബെന്നി ലാലുവിനെ തളിപ്പറമ്പിലേക്കും സ്ഥലംമാറ്റി.

കാസര്‍ഗോഡ് സ്വദേശിയായ ഷൈന്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന പട്ടുവത്തിന്റെ ചുമതല ഉള്ളതിനാലാണ് മാറ്റിയതെന്നാണ് വിശദീകരണം.

26 പോലീസ് ഇന്‍സെക്ടര്‍മാരെയാണ് ഇത്തരത്തില്‍ ഇന്നലെ സ്ഥലംമാറ്റിയത്.

പരിയാരത്തുനിന്നും ആഡൂരിലേക്ക് മാറ്റിയ ഇന്‍സ്‌പെക്ടര്‍ പി.നളിനാക്ഷനെ വയനാട്ടിലെ പടിഞ്ഞാറതറയിലേക്കും അവിടെ നിന്നും പി.സി.സഞ്ജയ്കുമാറിനെ ആഡൂരിലേക്കും മാറ്റിയിട്ടുണ്ട്.

ഡിവൈ.എസ്പിമാര്‍ക്കും സ്ഥലംമാറ്റമുണ്ടാകുമെന്ന് സൂചനയുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍നായരെ കോഴിക്കോടേക്ക് മാറ്റുമെന്നാണ് വിവരം.