പോലീസ് സ്‌റ്റേഷനിലെത്തി ഭീഷണി: മണ്ണന്‍ സുബൈറിന്റെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: പോലീസ് സ്‌റ്റേഷനില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തിന് കേസ്. തളിപ്പറമ്പ് മന്നയിലെ മണ്ണന്‍ സൂബൈറിന്റെ പേരിലാണ് കേസ്.

ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. സീനിയര്‍ സി.പി.ഒ എസ്.കെ.പ്രജീഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പോലീസ് സ്‌റ്റേഷനിലെത്തി മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

സുബൈറും മറ്റൊരാളുമായി വാഹനം സംബന്ധിച്ച തര്‍ക്കത്തിന്റെ പരാതിയില്‍ സ്റ്റേഷനില്‍ സൂക്ഷിച്ച വാഹനത്തിന്റെ താക്കോല്‍ വേണമെന്ന ആവശ്യവുമായി എത്തിയ സുബൈര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.