രണ്ട് ലിറ്റര്‍ ചാരായം സഹിതം യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ചാരായം സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.

2 ലിറ്റര്‍ ചാരായം കൈവശം വെച്ച് കൈകാര്യം ചെയ്തു വന്ന പാണ്ടിയാം വളപ്പില്‍ വീട്ടില്‍ പി.ഷിബു.(35)നെയാണ് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.കെ.രാജേന്ദ്രനും സംഘവും മാത്തില്‍, കുറുക്കൂട്ടി, കുറുവേലി ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍
കുറുക്കൂട്ടിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.വി.രതിക, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി.സനേഷ്, പി.സൂരജ്. ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.