തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനം.

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി വി.രാഹുല്‍, നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍, ജില്ല സെക്രട്ടറി അബിന്‍ സാബൂസ്, സി.വരുണ്‍, സി.വി.വരുണ്‍, മണ്ഡലം പ്രസിഡന്റുമാരായ അനഘ, കെ.വി.സുരാഗ്, നിമിഷ പ്രസാദ്, പി.പ്രവീണ്‍, എ.പി.നിഹാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.