പുതുച്ചേരി മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.
കണ്ണൂര്‍: പുതുച്ചേരി മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.
പയ്യാമ്പലം ഇരിവേരി കോവിലിന് സമീപത്തെ കൃഷ്ണാനിവാസില്‍ കെ.പ്രകാശന്‍(63)നെയാണ് ടൗണ്‍ എസ്.ഐ പി.പി.ഷമീല്‍, സി.പി.ഒമാരായ സജീവന്‍, ജിഷ്ണു, മജീദ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
ഇന്നലെ വൈകുന്നേരം കണ്ണൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്തുവെച്ചാണ്‌കേരളത്തില്‍ വില്‍പ്പന നിരോധിച്ച 12 കുപ്പി(600 എം.എല്‍)മദ്യം പിടിച്ചെടുത്തത്.
ഇന്നലെ മദ്യശാലകളും ബാറുകളും അവധി ആയതിനാല്‍ അമിതവിലക്ക് വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ പോലീസ് പിടിയിലായത്. 2220 രൂപയും പിടിച്ചെടുത്തു.