അഥര്‍വ്വവേദവും പഠിപ്പിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി.

ചെറുതാഴം: അഥര്‍വ്വവേദവും പഠിപ്പിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര വിദേശകാര്യ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി മീനാക്ഷി ലേഖി.

ഋക്ക്-യജുര്‍-സാമവേദങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പഠിപ്പിക്കുമ്പോള്‍ അഥര്‍വ്വവേദത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും, അത് മാറണമെന്നും മന്ത്രി പറഞ്ഞു.

വേദപഠനത്തോടൊപ്പം ഔപചാരിക വിദ്യാഭ്യാസംകൂടി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചെറുതാഴം ശ്രീരാഘവപുരം സഭായോഗം വാര്‍ഷികസഭായോഗവും വേദഭജനവും സമാപനയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ധര്‍മ്മ സംരക്ഷണത്തേക്കുറിച്ചാണ് വേദങ്ങളില്‍ പറയുന്നത്, അനുദിനം മാറിക്കൊണ്ടിരിക്കുന്ന  ഇന്ത്യയില്‍ ധര്‍മ്മ സംരക്ഷണമാണ് നമ്മുടെ പ്രധാനമന്ത്രി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്റെ മക്കള്‍ ഈശാവാപ്യോപനിഷത്തും കഠോപനിഷത്തും ചെറിയപ്രായത്തില്‍ തന്നെ പഠിക്കുന്നുണ്ടെന്നും, അതിന്റെ മാറ്റങ്ങള്‍ അവരില്‍ പ്രത്യക്ഷമാണും മന്ത്രി പറഞ്ഞു.

ശ്രീരാഘവവപുരം സഭായോഗത്തിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് മനസിലാക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പണ്ഡിതരത്‌നം വാരണക്കോട്ട് ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

എടനീര്‍ മഠാധിപതി ശ്രീമദ് സച്ചിദാനന്ദഭാരതി സ്വാമികള്‍ ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തോട്ടം ശിവകരന്‍ നമ്പൂതിരി, മുല്ലമംഗലം നാരായണന്‍ നമ്പൂതിരി, കീഴാനെല്ലൂര്‍ ഭവന്‍ നമ്പൂതിരി, അമല്ലൂര്‍ സംഗമേശന്‍ നമ്പൂതിരി, ജനാളെ പെരിയമന വാദ്ധ്യാന്‍ കേശവന്‍ നമ്പൂതിരി എന്നീ വേദജ്ഞരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ഗോമിത്രാപദ്ധതിയുടെ രൂപരേഖാ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

നെടുമ്പള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, അഡ്വ.വേഴാപ്പറമ്പ് ഈശാനന്‍ നമ്പൂതിരിപ്പാട്, യോഗക്ഷേമസഭ ജന.സെക്രട്ടെരി പി.എന്‍.കൃഷ്ണന്‍ പോറ്റി, നെഡ്ഢം ഭവത്രാതന്‍ നമ്പൂതിരി,

കെ.പി.വിഷ്ണു നമ്പൂതിരി, പി.നാരായണന്‍കുട്ടി, ജയചന്ദ്രന്‍, വാദ്യകലാകേസരി ചെറുതാഴം ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ കണ്‍വീനര്‍ ഒ.സി.കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ഡോ.ധന്യ എഗ്ഡ നീലമന നന്ദിയും പറഞ്ഞു.