എലിവിഷം അകത്തുചെന്ന രോഗികളെ ബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടുത്താന്‍ സാധിക്കും: ഡോ.പ്രവീണ്‍കുമാര്‍.

പരിയാരം: എലിവിഷം അകത്തുചെന്ന് ബോധാവസ്ഥയില്‍ ചികില്‍സക്കെത്തുന്ന 99 ശതമാനം രോഗികളെയും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോ എന്‍ഡ്രോളജി വിഭാഗം തലവന്‍ ഡോ.പ്രവീണ്‍കുമാര്‍ പറഞ്ഞു.

കൃത്യമായ ശാസ്ത്രീയ ചികില്‍സ വഴി ഇത്തരത്തില്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ബോധത്തോടെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച എല്ലാ രോഗികളേയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം രോഗികളെ എത്രയും പെട്ടെന്ന് തന്നെ ചികില്‍സക്കെത്തിക്കുക എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

കെ.രാഘവന്‍ മാസ്റ്റര്‍ അവാര്‍ഡ് നേടിയ രാഘവന്‍ കടന്നപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ മുഖ്യാതിഥിയായിരുന്നു.

ജയരാജ് മാതമംഗലം, ഒ.കെ.നാരായണന്‍ നമ്പൂതിരി, ശ്രീകാന്ത് പാണപ്പുഴ, കെ.പി.ഷനില്‍, നജ്മുദ്ദീന്‍ പിലാത്തറ, പപ്പന്‍ കുഞ്ഞിമംഗലം, അജ്മല്‍ തളിപ്പറമ്പ്, രാജേഷ് പഴയങ്ങാടി, ഭാസ്‌ക്കരന്‍ വെള്ളൂര്‍, പ്രണവ് പെരുവാമ്പ, കെ.ദാമോദരന്‍, ടി.ബാബു പഴയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.