ഏഴോം സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു.

പയ്യന്നൂര്‍: മധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടിമരിച്ചു.

ഏഴോം സ്വദേശിയും ഇപ്പോള്‍ പാലക്കോട് താമസക്കാരനുമായ സി.പി.അബ്ദുല്‍ ഷുക്കൂര്‍(59) ആണഅ മരിച്ചത്.

ഇന്ന് വൈകുന്നേരം പയ്യന്നൂരില്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടിയാണ് മരണപെട്ടത്.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

പാലക്കോട് സ്വദേശിനി സക്കീനയാണ് ഭാര്യ.

മക്കള്‍:ഷാഹിന, അഫ്‌സല്‍, സഫ്വാന, ഫാത്തിമ.

മരുമക്കള്‍: ഷെഫീഖ്, സവാദ്.

സഹോദരങ്ങള്‍:മുഹമ്മദ് കുഞ്ഞി, ഹസ്സന്‍(കമ്പില്‍), മുഹമ്മദ് ഹസ്സന്‍ (പട്ടുവം), ഫാത്തിമ, സാറ, മറിയം, റംല, മുജീബ്, മൂസ.