സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു-നില അതീവ ഗുരുതരം-
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം.
കഴുത്തിന് രണ്ട് കുത്തുകളേറ്റ റുഷ്ദിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്കിലെ ഷടാക ഇന്‍സ്റ്റിട്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം.
സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി നിലത്ത് വീണു.
വേദിയിലേക്ക് അതിക്രമിച്ച് കയറിയ ആക്രമി റുഷ്ദിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സമ്മര്‍ടൈം ലക്ചര്‍ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇന്‍സ്റ്റിട്യൂഷന്‍.
ന്യൂയോര്‍ക്കില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.