പകല്‍ നേരത്തും കാട്ടുപന്നികളുടെ സൈ്വര്യവിഹാരം-ജനങ്ങള്‍ ഭീതിയില്‍.

തളിപ്പറമ്പ്: തൃച്ചംബരം, പട്ടപ്പാറ, പഞ്ചവടി ഭാഗങ്ങളില്‍ പകല്‍ നേരത്തും കാട്ടുപന്നിശല്യം.

മുന്‍കാലങ്ങളില്‍ രാത്രികാലങ്ങളില്‍ മാത്രമേ പന്നി ശല്യം ഉണ്ടാകാറുള്ളൂവെങ്കില്‍ ഇപ്പോള്‍ രാപ്പകല്‍ ഭേദമില്ലാതെ പന്നിക്കൂട്ടങ്ങള്‍ ഈ പ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങുകയാണ്.

ഭക്ഷണ ദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങിയതും പന്നികളുടെ വംശവര്‍ദ്ധനവുമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാത്രി ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നവര്‍ക്ക് പന്നികള്‍ ഒരു പേടിസ്വപ്‌നമായി മാറിയിരിക്കയാണ്.

ഇത് കൂടാതെ വാാഴ, കപ്പ, പച്ചക്കറികൃഷികള്‍ നശിപ്പിക്കുന്നതും പതിവായിരിക്കയാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനനദണ്ഡമനുസരിച്ച് പന്നികളെ കൊല്ലുകയോ പിടിച്ചു കൊണ്ടു പോവുകയോ ചെയ്ത് ഇവിടെ

ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.