സഞ്ജീവനി-രജനി രമാനന്ദ് ചെയര്‍പേഴ്‌സന്‍, പി.ശോഭന സെക്രട്ടെറി, കെ.വി.പ്രദീപ്കുമാര്‍ ട്രഷറര്‍

തളിപ്പറമ്പ്: സഞ്ജീവനി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് ചെയര്‍പേഴ്‌സനായി രജനി രമാനന്ദിനെയും ജന.സെക്രട്ടെറിയായി പി.ശോഭനയേയും തെരഞ്ഞെടുത്തു.

കെ.വി.പ്രദീപ്കുമാറാണ് ട്രഷറര്‍.

തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലും പരിയാരം, കുറുമാത്തൂര്‍, പട്ടുവം, ചപ്പാരപ്പടവ് പഞ്ചായത്തുകളിലും കിടപ്പുരോഗികള്‍ക്ക് സൗജന്യഹോംകെയര്‍ ഉള്‍പ്പെടെ

ഏറ്റെടുത്തു നടത്തുന്ന സ്ഞ്ജീവനിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ടി.വി.പ്രേമരാജന്‍, ചന്ദ്രികദേവി, വി.കെ.ഷാജി, എ.ഗീതലക്ഷ്മി, പി.ജനാര്‍ദ്ദനന്‍, കെ.മാധവന്‍, പി.ഗോപിനാഥ്, വി.പി.മഹേശ്വരന്‍, പത്മിനി എന്നിവര്‍ പ്രസംഗിച്ചു.