കിണറില്‍ വീണ ആടിനെ രക്ഷപ്പെടുത്തി.
പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു.
പാടിക്കൊച്ചി എടക്കരോട്ട് വീട്ടില്‍ ദേവസ്യയുടെ വീട്ടുപറമ്പിലെ 55 അടി ആഴമുള്ള കിണറില്‍ വീണ ആടിനെയാണ് പെരിങ്ങോം
സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.
ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ കെ.എം.രാജേഷ് . കിണറ്റിലിറങ്ങിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഫയര്‍ ആന്റ് സ്‌ക്യൂ ഓഫീസര്‍മാരായ പി.വി.ലതേഷ്, ഐ.ഷാജീവ്, ഹോംഗാര്‍ഡ് കെ.ഗോപാലകൃഷ്ണന്‍, വി.എന്‍.രവീന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.