അര്‍ദ്ധരാത്രിയില്‍ വീട്ടിന് മുന്നിലെത്തിയ അജ്ഞാതനാര്_-???

പരിയാരം: സി.സി.ടി.വി കാമറയില്‍ പതിഞ്ഞ അജ്ഞാതനെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

ബുധനാഴ്ച്ച രാത്രി ഏമ്പേറ്റിലെ ഒരു വീട്ടിന് മുന്നിലെത്തിയ അജ്ഞാതനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

മെഡിക്കല്‍ കോളേജ് കാമ്പസിലെ നേഴ്‌സിങ്ങ് വിഭാഗത്തിലെ ട്യൂട്ടറായ ഏമ്പേറ്റ് സ്വദേശിനിയുടെ വീട്ടിലാണ് അജ്ഞാതനെത്തിയത്.

ഇത് മോഷ്ടാവാണെന്ന നിഗമനത്തില്‍ വീട്ടുകാര്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വീട്ടിലുണ്ടായിരുന്ന യുവതി തൊട്ടടുത്ത തറവാട്ട് വീട്ടിലാണ് അന്ന് ഉറങ്ങിയിരുന്നത്.

വീട്ടില്‍ ആളില്ലെന്ന് മനസിലാക്കിയാണ് ഇയാള്‍ എത്തിയതെന്ന് കരുതുന്നു.

അടുത്തകാലത്തായി പരിയാരം പോലീസ് പരിധിയില്‍ നിരവധി മോഷണങ്ങല്‍ നടന്നതിനാല്‍ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം
ശക്തമാക്കിയതായി പോലീസ് പറഞ്ഞു.