ആളില്ലാത്ത സമയം വീട്ടില്‍ പെണ്‍കുട്ടിയുമായി വന്നത് ചോദ്യം ചെയ്ത അച്ഛനെ മരവടികൊണ്ട് തലക്കടിച്ച മകന്റെ പേരില്‍ കേസ്.

ശ്രീകണ്ഠാപുരം: വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുമായി വീട്ടിലെത്തിയത് ചോദ്യം ചെയ്തതിന് അച്ഛനെ മരവടികൊണ്ട് തലക്കും കൈക്കും അടിച്ച് പരിക്കേല്‍പ്പിച്ച മകന്റെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു.

ചെങ്ങളായിതവറൂല്‍ കീയച്ചാലിലെ അഭിനേഷിന്റെ പേരിലാണ് കേസ്. അഭിനേഷിന്റെ അച്ഛനായ തല്ലരിയന്‍ വീട്ടില്‍ ടി.ഷാജിയുടെ(48)പരാതിയിലാണ് കേസ്.

ഇക്കഴിഞ്ഞ 5 ന് രാവിലെ 7 മണിക്കായിരുന്നു സംഭവം.

വീടിന് സമീപമുള്ള പറമ്പില്‍ വെച്ചാണ് മകന്‍ അച്ഛനെ ഷര്‍ട്ടിന്റെറ കോളറില്‍ പിടിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.