പരിയാരത്ത് ചീട്ടുകളിസംഘം പിടിയില്‍.

 

പരിയാരം: ചെറുതാഴത്ത് ചീട്ടുകളിസംഘം പിടിയില്‍.

പരിയാരം എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 3.15 ന് പഴച്ചിയില്‍ ക്രഷറിന് സമീപം വെച്ചാണ് പുള്ളിമുറി നടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പിടികൂടിയത്.

പഴച്ചിയിലെ കളത്തില്‍ വളപ്പില്‍ കെ.വി.പ്രദീപന്‍(60), സി.എം.നഗറിലെ നെച്ചിക്കാട്ട് വീട്ടില്‍ തോമസ് സെബാസ്റ്റിയന്‍(55), പഴച്ചിയില്‍ പുളുക്കൂല്‍ വീട്ടില്‍ പി.ലിജിത്ത്(40), പഴച്ചിയില്‍ മീത്തലെ വീട്ടില്‍ എം.വി.ഗിരീഷ്(48), നരീക്കംവള്ളിയിലെ കൂടാച്ചി വീട്ടില്‍ കെ.ഷിബു(38) എന്നിവരെയാണ് പിടികൂടിയത്.

ഇവരില്‍ നിന്ന് 6820 രൂപയും പിടിച്ചെടുത്തു.