ശ്രീലങ്കയും കമ്യൂണിസ്റ്റ് ഭരണത്തിലേക്ക്- അനുര കുമാര ദിസനായകെ പ്രസിഡന്റാവും.

 

കൊളംബോ: ശ്രീലങ്കയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരമുനെ അധിരകാരത്തിലേക്ക്.

ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനതാ വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്.

ഇതുവരെ എണ്ണിയതില്‍ 57 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടിയെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും ബഹുദൂരം പിന്നിലാണ്.

ഈ തിരഞ്ഞെടുപ്പില്‍ 38 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

22 ഇലക്ട്‌റല്‍ ഡിസ്ട്രിക്ടുകളില്‍ ഏഴിലെയും തപാല്‍ വോട്ടിംഗില്‍ അനുര കുമാര ദിസനായകെ 56 ശതമാനം വോട്ടുകളാണ് നേടിയത്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍  തുടന്നുള്ള വോട്ടെണ്ണലിലും അനുര കുമാര ദിസനായകെ വ്യക്തമായ ലീഡ് തുടരുകയാണ്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

ദിസനായകെ മുന്നിലെത്തുമെന്നും റെനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നായിരുന്നു സര്‍വേഫലങ്ങള്‍.

ശ്രീലങ്കയിലെ ഒരു മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജനതാ വിമുക്തി പെരമുന.

ശ്രീലങ്കന്‍ സര്‍ക്കാരിനെതിരായ രണ്ട് സായുധ പ്രക്ഷോഭങ്ങളില്‍ ഈ പ്രസ്ഥാനം ഉള്‍പ്പെട്ടിരുന്നു: ഒരിക്കല്‍ 1971-ലും മറ്റൊന്ന് 1987-89-ലും.

ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു രണ്ട് പ്രക്ഷോഭങ്ങളുടെയും ലക്ഷ്യം.

തമിഴ്പുലികള്‍ക്കെതിരെ സിംഹള വികാരമുയര്‍ത്ത് ജെ.വി.പി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.