വയനാട്ടില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി

വയനാട്ടില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് നേപ്പാള്‍ സ്വദേശികളായ പ്രതികള്‍. പ്രതികളില്‍ ഒരാളായ റോഷന്റെ ഭാര്യ പാര്‍വതിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികളായ മഞ്ജു, ഭര്‍ത്താവ് അമര്‍, മകന്‍ റോഷന്‍ എന്നിവര്‍ കുറ്റം സമ്മതിച്ചത്. ഏഴാം മാസം ആണ്‍കുട്ടിയെ പ്രസവിച്ചു, പിറ്റേന്ന് കഴുത്തു ഞരിച്ച് കൊലപ്പെടുത്തി;കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍ റോഷന്റെ ഭാര്യ പാര്‍വതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഗര്‍ഭം അലസിപ്പിക്കാന്‍ മഞ്ജു മരുന്ന് നല്‍കിയെന്നാണ് പാര്‍വതിയുടെ പരാതി.

ഏഴാം മാസത്തിലാണ് പാര്‍വതി ആണ്‍കുട്ടിയെ പ്രസവിച്ചത്. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്തു ഞരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭര്‍ത്താവും മകനുമാണെന്ന് പൊലീസ് പറഞ്ഞു.