ആലക്കോട് എട്ടംഗ ചീട്ടുകളിസംഘം പോലീസ് പിടിയിലായി.
ആലക്കോട്: കരുവഞ്ചാലില്‍ എട്ടംഗ ചീട്ടുകളിസംഘം പിടിയിലായി.
കല്ലൊടിയിലെ കിഴക്കേപുരയില്‍ കെ.ബി.അഖില്‍(27),
വെള്ളാടെ വടക്കേടത്ത് വീട്ടില്‍ പി.എസ്.ബിജോയി(45),
ചാമോക്കുണ്ടിലെ കൂമ്പുക്കല്‍ കെ.ജെ.തങ്കച്ചന്‍(56),
പാത്തന്‍പാറയിലെ മുട്ടത്തോട്ട് ബിജു തോമസ്(40),
നെല്ലിപ്പാറയിലെ തെങ്ങാടയില്‍ ടി.എം.മാത്യു(65),
മീമ്പറ്റി പുത്തന്‍കണ്ടത്തില്‍ ഷാജു തോമസ്(50),
കണിയഞ്ചാലിലെ പാറപ്പുറം പി.മൊയ്തു(56),
പാത്തന്‍പാറ തകിടിപ്പുറം വീട്ടില്‍ ടി.വി.രാജന്‍(54)
എന്നിവരെയാണ് ആലക്കോട് എസ്.ഐ റെജികുമാര്‍, ഗ്രേഡ് എസ്.ഐ മുനീര്‍, സി.പി.ഒ.ഷിജു എന്നിവര്‍ ചേര്‍ന്ന് ഇന്ന് ഉച്ചക്ക് 12.40 ന് പിടികൂടിയത്.
കരുവഞ്ചാല്‍ ബസ്റ്റാന്റിന് സമീപത്തെ വെയിറ്റിംഗ്‌ഷെഡിന് സമീപം വെച്ചാണ് പണം വെച്ച് അമിതാദായത്തിനായി പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട ഇവര്‍ പോലീസിന്റെ പിടിയിലായത്. 2320 രൂപയും പോലീസ് പിടിച്ചെടുത്തു.