പ്രണയനൈരാശ്യം: എലിവിഷം കഴിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു.
തൃക്കരിപ്പൂര്‍: പ്രണയ നൈരാശ്യം കാരണം എലിവിഷം കഴിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു.
സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുതല കുറ്റിച്ചിയിലെ പി.വി.ഹൗസില്‍ ഉമറുല്‍ ഫാറൂഖ്(27)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെ മരണപ്പെട്ടത്.
ഏതാനും ദിവസം മുമ്പ് വിഷം കഴിച്ച ഉമറുല്‍ ഫാറൂഖിനെ ചികില്‍സക്ക് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെ 5.45 ന് മരണപ്പെടുകയായിരുന്നു.
റസാക്ക്-ബീഫാത്തിമ ദമ്പതികളുടെ മകനായ ഉമറുല്‍ ഫാറൂഖ് ഉടുമ്പുംതലയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.