ഉദിനൂര്‍ മാച്ചിക്കാട്ട് അഞ്ചുപേര്‍ അറസ്റ്റില്‍-
ചന്തേര: സംശയകരമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്ന 5 പേര്‍ അറസ്റ്റില്‍.
ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് മാച്ചിക്കാട്ട് അംഗനവാടിക്ക് സമീപം വെച്ച് ഇവര്‍ പിടിയിലായത്.
വടക്കേകൊവ്വല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ ടി.വി.ഉനൈസ്(24), ഉദിനൂര്‍ മാച്ചിക്കാട്ടെ എടാട്ടയില്‍ വീട്ടില്‍ ഇ.ജോമോന്‍(25), ഉദിനൂര്‍ പരത്തിച്ചാല്‍ വീട്ടില്‍ കെ.മുഹമ്മദ് സാദത്ത്(24), മണിയോട്ടെ ടി.പി.ഹൗസില്‍ ടി.പി.മുഹമ്മദ് ഫയാസ്(25), മാച്ചിക്കാട്ട് ഇല്ലത്ത് വീട്ടില്‍ ഇ.നവീന്‍(27) എന്നിവരെയാണ് എസ്.ഐ എന്‍.കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിങ്ങിനിടെ പിടികൂടിയത്.
ഹോംഗാര്‍ഡുമാരായ ഗോപാലന്‍, ദാമോദരന്‍ എന്നിവരും ഇവരെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.