കാറപകടം-സി.പി.എം ജില്ലാ സെക്രട്ടറിഎം.വി..ജയരാജന് പരിക്കേറ്റു.

കൂത്തുപറമ്പ്: കാറപകടം സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പരിക്കേറ്റു. മമ്പറം പവര്‍ലൂംമെട്ടയില്‍ ഇന്ന് വൈകുന്നേരമായിരുന്നു അപകടം. ജയരാജന് കാലിന്റെ മുട്ടിന് പരിക്കേറ്റു; പരിക്ക് ഗുരുതരമല്ല. കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ജയരാജന്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വൈകുന്നേരം ആറരയോടെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ചാവശേരിയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മട്ടന്നൂര്‍: ചാവശേരിയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. വെളിയമ്പ്ര പറയാനാട് സ്വദേശി കെ.സദാശിവന്‍ (55)ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ദേവര്‍കാട് സ്വദേശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ചാവശേരി പള്ളിക്ക് എതിര്‍വശത്തായായിരുന്നു അപകടം. … Read More

കാറും ലോറിയും കൂട്ടിയിടിച്ചു- മൂന്നുപേര്‍ക്ക് പരിക്ക്-ഒരാള്‍ക്ക് ഗുരുതരം

പരിയാരം: കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്ക്. വിളയാങ്കോട്ടെ കൈപ്രത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍(55), കാര്‍ത്തിക്(21), ഗോവിന്ദന്‍(64) എന്നിവര്‍ക്കാണ് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ന് പഴയങ്ങാടി റോഡില്‍ ഭാസ്‌ക്കരന്‍പീടികക്ക് സമീപമായിരുന്നു. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ … Read More

ഓട്ടോയിടിച്ച് പരിക്കേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

  പയ്യന്നൂര്‍: ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോ  ഡ്രൈവര്‍  മരിച്ചു. പയ്യന്നൂര്‍ കണ്ടോത്ത് പാട്യത്തെ കെ.വി.സുനീഷ് (40) ആണ് മരിച്ചത്. കഴിഞ്ഞ 6 ന് രാത്രി 9 മണിയോടെ പെരുമ്പ ബൈപ്പാസ് ജംഗ്ഷനിലായിരുന്നു അപകടം. പെരുമ്പയില്‍ ഗുഡ്‌സ് … Read More

കാറിടിച്ച് ബസ് കണ്ടക്ടര്‍ മരണപ്പെട്ടു

മട്ടന്നൂര്‍: ഉളിയില്‍ ടൗണിനുസമീപം നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട കര്‍ണ്ണാടക ആര്‍.ടി.സി ബസ്സിലിടിച്ച് കണ്ടക്ടര്‍ മരണപ്പെട്ടു. കര്‍ണ്ണാടക സ്വദേശി പി.പ്രകാശനാണ് മരണപ്പെട്ടത്. കണ്ടക്ടര്‍ ചായകുടിക്കുവാന്‍ ഇറങ്ങവേ, ബസ്സിലും സമീപത്തെ വൈദ്യുതിതൂണിലും കാര്‍ ഇടിക്കുകയായിരുന്നു. ഇന്നുപുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റ  കാര്‍ ഡ്രൈവര്‍ മാഹി സ്വദേശി … Read More

നിയന്ത്രണം വിട്ട് കാര്‍ ലോറിയിലിടിച്ചു, രണ്ടു പേര്‍ക്ക് പരുക്ക് .

ഇരിട്ടി: നിയന്ത്രണം വിട്ടകാര്‍ ലോറിയിലിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൂരന്‍ മുക്കില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റ കാര്‍ യാത്രികരായ പടിയൂര്‍ സ്വദേശികളായ ജോസ് (65), സംഗീത് (38) എന്നിവരെ മട്ടന്നൂര്‍ സ്വകാര്യാശുപത്രിയില്‍ … Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് പെരുമ്പപാലത്തില്‍ കോടിയേരിയുടെ വാഹനത്തിന് പിറകിലിടിച്ചു-

പയ്യന്നൂര്‍: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍പെട്ടു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിന് എസ്‌കോര്‍ട്ട് ആംബുലന്‍സ് ഇടിക്കുകയായിരുന്നു. കാസര്‍ഗോഡ് നിന്നും കോഴിക്കോടേക്കുള്ള യാത്രക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പയ്യന്നൂര്‍ പോലീസ് പരിധിയിലെ പെരുമ്പ പാലം എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ … Read More

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ടു- 3 പേര്‍ക്ക് ഗുരുതരം-

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു. ഇടപ്പള്ളി വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. റിവേഴ്‌സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം.  ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ … Read More

പാലത്തില്‍ കാര്‍ മറിഞ്ഞു-

മട്ടന്നൂര്‍: കനാല്‍ പാലത്തില്‍ കാര്‍ മറിഞ്ഞു. മട്ടന്നൂര്‍ പഴശ്ശി പദ്ധതി മെയിന്‍ കനാലില്‍ കല്ലേരിക്കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള പാലത്തിലിടിച്ചാണ് സ്വകാര്യ കാര്‍ മറിഞ്ഞത്. തീര്‍ത്തും വീതി കുറഞ്ഞതാണ് ഈ കോണ്‍ക്രീറ്റ് പാലം. പാലത്തിന്റെ ഇരുവശത്തും കനാലില്‍ കാട് കയറിയ … Read More

ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു-

വേളാപുരം: ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു. മയ്യില്‍ കയരളം സ്വദേശി ഇ.ടി.ജയചന്ദ്രന്‍ (46) ആണ് മരിച്ചത്. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സര്‍ക്കുലേഷന്‍ ജീവനക്കാരനാണ്. മാങ്ങാട്ടാണ് താമസം. ഇന്ന് രാവിലെ പത്തോടെ രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ വേളാപുരത്താണ് അപകടം നടന്നത്. … Read More