ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ കേസ്.

പരിയാരം: ഭര്‍ത്താവ് മദ്യപിച്ചെത്തി പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കടന്നപ്പള്ളി തെക്കെക്കരയിലെ പുതിയനം വീട്ടില്‍ പി.വി.ജനാര്‍ദ്ദനന്റെ(55)പേരിലാണ് കേസ്. 1994 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ മദ്യപിച്ചെത്തി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും വിവാഹസമയത്ത് നല്‍കിയ 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും ചേച്ചിയെക്കുറിച്ചും … Read More

മാഹി വേശ്യകളുടെ കേന്ദ്രം-പി.സി.ജോര്‍ജിനെതിരെ കേസ്.

കോഴിക്കോട്: പൊതുവേദിയില്‍ മാഹിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുത്തു. മാഹി പൊലീസാണ് കേസ് എടുത്തത്. കോഴിക്കോട് നടന്ന എംടി രമേശിന്റെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പി.സി.ജോര്‍ജ് സംസാരിച്ചത്. ഇതിനെതിരെ മാഹി എംഎല്‍എ … Read More

തന്നെ ആദ്യമായല്ല നര്‍ത്തകി സത്യഭാമ വ്യക്തിയധിക്ഷേപം നടത്തുന്നതെന്ന് ഡോ. ആല്‍.എല്‍.വി രാമകൃഷ്ണന്‍.

തൃശൂര്‍: തന്നെ ആദ്യമായല്ല നര്‍ത്തകി സത്യഭാമ വ്യക്തിയധിക്ഷേപം നടത്തുന്നതെന്ന് ഡോ. ആല്‍.എല്‍.വി രാമകൃഷ്ണന്‍. മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ നൃത്തോത്സവത്തില്‍ കലാവതരണത്തിന് അനുമതി തേടി അപേക്ഷ അയച്ചതിന് പിന്നാലെ കോ-ഓര്‍ഡിനേറ്ററായിരുന്ന സത്യഭാമ ഫോണില്‍ വിളിച്ച് തന്നെ … Read More

സമാന്തര-ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ തടയുമെന്ന് ചെമ്പേരിയിലെ വ്യാപാരി നേതാക്കള്‍.

ചെമ്പേരി: മലയോരത്ത് റോഡരികിലെ വാഹനങ്ങളിലെ സമാന്തരവ്യാപാരത്തിനെതിരെയും ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെയും നടപടികള്‍ വേണമെന്ന് ചെമ്പേരിയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു. അധികൃതര്‍ ഇതിന് ഒത്താശചെയ്യുകയാണെങ്കില്‍ വ്യാപാരം നിറുത്തേണ്ട സാഹചര്യമാണ് മലയോരത്തെന്നും വ്യാപാരിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് ഇനിയും തുടര്‍ന്നാല്‍ തടയാന്‍ മടിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. മലയോരമേഖലയിലും … Read More

135 കോടിയില്‍ ഭൂരിഭാഗവും വാങ്ങിയത് മുഖ്യമന്ത്രിയെന്ന് മാത്യു കുഴല്‍നാടന്‍.

തിരുവനന്തപുരം: സിഎംആര്‍എല്ലിനായി മുഖ്യന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്നും റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം … Read More

വ്യാജവാര്‍ത്ത: മാനനഷ്ടക്കേസില്‍ മക്തബ് ദിനപത്രം 2 ലക്ഷം നല്‍കാന്‍ കോടതി വിധി.

തളിപ്പറമ്പ്: ദമ്പതികള്‍ക്കെതിരെ അപകീര്‍ത്തികരമായ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തളിപ്പറമ്പിലെ മക്തബ് സായാഹ്ന പത്രത്തിനെതിരായ കേസില്‍ പരാതിക്കാരന് രണ്ട് ലക്ഷം രൂപ മാനനഷ്ടം നല്‍കാന്‍ കോടതി വിധി. തളിപ്പറമ്പ മുന്‍സിഫ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. രണ്ട് ലക്ഷം രൂപക്ക് ആറ് ശതമാനം … Read More

കോമത്ത് മുരളീധരന്‍ ഉള്‍പ്പടെ 4 പേര്‍ക്കെതിരെകേസ്.

തളിപ്പറമ്പ്: കേസ് കൊടുത്ത വിരോധത്തിന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം, സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുളിമ്പറമ്പ് തോട്ടാറമ്പിലെ ആരംഭന്‍ വീട്ടില്‍ കെ.സ്‌നേഹ മെര്‍ലിന്റെ(22) പരാതിയിലാണ് കേസ്. തളിപ്പറമ്പ് ഹൈവേയിലെ ടി.പി.മെഡിക്കല്‍സിന് സമീപം വെച്ച് കോമത്ത് … Read More

പിണറായി വിജയനും കേന്ദ്രസര്‍ക്കാറിനും ഇടയിലെ ഇടനിലക്കാരന്‍ മന്ത്രി വി.മുരളീധരന്‍.-വി.ഡി.സതീശന്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരിനും ഇടയിലെ ഇടനിലക്കാരന്‍ കേന്ദ്രമന്ത്രി വി.മുരളീധരനനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്ന് തെളിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നില്ലെന്നും വി.ഡി.സതീശന്‍ ചോദിച്ചു. എല്ലാ കേസുകളിലും പിണറായി-സംഘപരിവാര്‍ … Read More

നടപടി വേണ്ടത് പ്രസിഡന്റിനെതിരെ- ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ്.

തളിപ്പറമ്പ്: തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമെന്ന എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷയുടെ പ്രസ്താവനയില്‍ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ജനറല്‍ബോഡി യോഗം പ്രതിഷേധിച്ചു. പന്നിഫാം ഉടമകളും ഹരിതകര്‍മ്മസേനകളും പട്ടിണിയിലാക്കിയ തെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കി ഭക്ഷണം നല്‍കേണ്ടതിന്റെ … Read More

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി.

പിലാത്തറ: മുഖ്യമന്ത്രിക്ക് സമനില തെറ്റി. കെ എസ് വൈ എഫ്. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ നോക്കുകയാണ് പിണറായി വിജയനും പോലീസുമെനന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി. ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കളെ അറസ്റ്റ് ചെയുന്നത് കാട്ടാള ഭരണത്തിന് തുല്യമാണ്, നിയമ … Read More