ചെറുതാഴം പഞ്ചായത്ത് രാഷ്ട്രീയം കളിക്കുന്നു-നിയമത്തിന്റെ വഴിതേടുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പയ്യന്നൂര്‍: ചെറുതാഴം ഗ്രാമപഞ്ചായത്ത് രാഷ്ട്രീയം കളിക്കുന്നതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. എം പി ഫണ്ട് ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ടും സ്ഥാപിക്കാന്‍ അനുവദിക്കാത്ത പഞ്ചായത്തിന്റെ നിലപാടിനെതിരെ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു. ചെറുതാഴം പഞ്ചായത്തിലെ ചുമടുതാങ്ങിയില്‍ എം പി ഫണ്ട് … Read More

തുല്യനീതിക്കായി പ്രതിഷേധം തുടരുമെന്ന് ബാബു അരയമ്പത്ത്.

മാതമംഗലം: എരമം-കുറ്റൂര്‍ പഞ്ചായത്ത് ഭരണസമിതി തുല്യ നീതി നടപ്പിലാക്കണമെന്ന് ബാബു അരയമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ ഓലയമ്പാടി ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ജൂണ്‍ 21 ന് നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പ് ജെ.എച്ച്.ഐ … Read More

സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ, മുന്‍ പ്രസിഡന്റ് ഒളിവില്‍, പ്രേരണാകുറ്റത്തിന് പോലീസ് കേസെടുത്തു.

പരിയാരം: സൈസൈറ്റി ജീവനക്കാരി സീനയുടെ ആത്മഹത്യ; മുന്‍ പ്രസിഡന്റ് ഒളിവില്‍. മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെ രമേശന്റെ പേരില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പരിയാരം പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും നിലവില്‍ ഡയരക്ടറുമായ … Read More

പൂട്ടണം പൂട്ടിയേതീരൂ-പിലാത്തറ ബിവറേജ് ഔട്ട്‌ലെറ്റിനെതിരെ പ്രതിഷേധം കനക്കുന്നു-കണ്ണൂര്‍ രൂപത വനിതാ കമ്മീഷന്‍ പ്രതിഷേധിച്ചു.

പിലാത്തറ: പിലാത്തറ ലേഡീസ് ഹോസ്റ്റലിനും കോണ്‍വെന്റിനും മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് കണ്ണൂര്‍ രൂപത വനിതാ കമ്മീഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പിലാത്തറയില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാകമ്മീഷന്‍ ഡയറക്ടര്‍ ഫാ.ഷൈജു പീറ്റര്‍, ഫാ.ബെന്നി മണപ്പാട്ട്, ഫാ.ക്ലമന്റ് … Read More

വിശ്വാസികള്‍ക്ക് വേണ്ടി തല്ലുകൊണ്ടത് സഖാവ് കൃഷ്ണപിള്ളയും എ.കെ.ജിയുമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംഷീര്‍.

തളിപ്പറമ്പ്: തനിക്ക് നേരെ എതിര്‍പ്പുമായി വരുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍ എ.എന്‍.ഷംഷീര്‍. വിശ്വാസികള്‍ക്ക് വേണ്ടി തല്ലുകൊണ്ടത് കൃഷ്ണപിള്ളയും എ.കെ.ജിയുമാണെന്നും അവരന്ന് കൊണ്ട തല്ലിന്റെ ഫലമാണ് ഇന്ന് ഏത് ക്ഷേത്രത്തിലും ജാതിഭേദമന്യേ എല്ലാവര്‍ക്കും കയറാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കടമ്പേരിയില്‍ പറഞ്ഞു. പി.വി.കെ.കടമ്പേരിയുടെ ഒന്‍പതാം ചരമവാര്‍ഷികദിനത്തില്‍ … Read More

അള്ളാഹു മിത്താണെന്ന് പറയാന്‍ ഷംസീറിന് ധൈര്യമുണ്ടോയെന്ന് കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം: അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പറഞ്ഞാല്‍ കൈയ്യല്ല എല്ലാം വെട്ടുമെന്ന് ഷംസീറിനറിയാം. ഖുര്‍ ആനെ വിമര്‍ശിക്കാന്‍ ഷംസീര്‍ തയ്യാറാകുമോ? സിപിഎം എന്താണ് ഷംസീറിനെ തിരുത്താത്തത്? വിശ്വാസത്തെ കുറിച്ച് പറയാന്‍ എ.കെ.ബാലന് എന്താണ് അവകാശം? … Read More

ഇല്ലാക്കഥ പ്രചരിപ്പിച്ച് കോറോംഗ്രാമത്തെ അപമാനിച്ചെന്ന് പരാതി-ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്ററുടെ പേരില്‍ പയ്യന്നൂരില്‍ കേസ്.

പയ്യന്നൂര്‍: ഇല്ലാത്തകഥകള്‍ പ്രചരിപ്പിച്ച് കോറോം നാടിനെ അപമാനിച്ചു, ബി.ജെ.പി.കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കോഴിക്കോട് നരിക്കുനി സ്വദേശി ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെയാണ് ഐ.പി.സി 153 പ്രകാരം കേസെടുത്തത്. ജൂലായ്-18 ന് മീഡിയാവണ്‍ ചാനലിലാണ് മണിപ്പൂര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചക്കിടയില്‍ … Read More

സ്പീക്കര്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവേ മോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി.ജയരാജന്‍

തലശ്ശേരി: സ്പീക്കര്‍ ഷംസീറിനെതിരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് സി.പി.എം. നേതാവ് പി.ജയരാജന്‍. മണിപ്പൂര്‍ കലാപത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കന്‍ മേഖലകളില്‍ കൃസ്ത്യന്‍ വിമോചന അജണ്ടയാണ് ആര്‍.എസ്.എസ്.നടപ്പിലാക്കുന്നത്. അതാണ് നേതൃത്വത്തിന്റെ അറിവോടെ … Read More

ഉമ്മന്‍ചാണ്ടിക്ക് അപകീര്‍ത്തി: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ പരാതി.

നാദാപുരം: ആരോഗ്യവകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ ജനാര്‍ദനന്‍ ഇരിങ്ങണ്ണൂര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പോസ്റ്റിനെതിരെ എടച്ചേരിയിലെ കോണ്‍ഗ്രസ് നേതാവ് … Read More

ബാനര്‍ വിവാദം-സി.സി.ടി.വി പരിശോധിക്കാന്‍ തയ്യാറാണോ എന്ന് സി.പി.എമ്മിനോട് കോണ്‍ഗ്രസ്

പരിയാരം: സി.പി.എം നടത്തുന്നത് ജാള്യത മറച്ചുവെക്കാനുള്ള കുപ്രചാരണമെന്ന് പി.വി.സജീവന്‍. പരിയാരം കെ.കെ.എന്‍.പരിയാരം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശന കവാടത്തില്‍ എസ.്എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാനര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന സര്‍വ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ചതിന്റെ ജാള്യത മറച്ചുവെക്കാന്‍ … Read More