13 പേര്‍ പോലീസ് പിടിയില്‍—എസ്.ഡി.പി.ഐ-ബി.ജെ.പി സംസ്ഥാന നേതാക്കളുടെ കൊലപാതകം പോലീസ് ജാഗ്രതയില്‍-

ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി. നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 13 പേര്‍ പേര്‍ കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെയും ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും … Read More

ബി.ജെ.പി.ജാതി ചോദിക്കും-ജാതിരേഖപ്പെടുത്താന്‍ എക്‌സല്‍ ഷീറ്റില്‍ പ്രത്യേക കോളം-

കൊല്ലം: ഭാരവാഹികളെ തീരുമാനിക്കാനുള്ള നിര്‍ദ്ദേശക ഷീറ്റില്‍ ജാതി ചോദിച്ചു, ബി.ജെ.പിയില് പുതിയ വിവാദം. ഭാരവാഹികളെ തീരുമാനിച്ച് അറിയിക്കാനായി ബി.ജെ.പി. സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ എക്‌സല്‍ ഷീറ്റില്‍ ജാതി രേഖപ്പെടുത്താന്‍ കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് … Read More

ചെങ്ങുനി രമേശന്‍ ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

തളിപ്പറമ്പ്: ബി.ജെ.പി.തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി ചെങ്ങുനി രമേശനെ നിയമിച്ചു. നിലവിലുള്ള നിയോജകമണ്ഡലം കമ്മറ്റി രണ്ടായി വിഭജിച്ചിട്ടുണ്ട്. തളിപ്പറമ്പ്, നഗരസഭ, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം പഞ്ചായത്തുകള്‍ എന്നിവയാണ് പുതിയ മണ്ഡലം കമ്മറ്റിയുടെ പരിധിയില്‍ വരിക. മികച്ച സംഘാടകനായ ചെങ്ങുനി രമേശന്‍ കാഞ്ഞിരങ്ങാട് സ്വദേശിയാണ്.