കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് കോണ്‍ഗ്രസ് അംഗം.

പിലാത്തറ: കന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് അംഗം. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് കോണ്‍ഗ്രസ് അംഗം എന്‍.കെ.സുജിത് ബഹിഷ്‌കരിച്ച് ഇറങ്ങി പോയത്. ചെറുവിച്ചേരി ഗവ.എല്‍.പിസ്‌കൂളിന് 75 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നല്‍കിയ പരേതനായ പുതിയ … Read More

ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു

പരിയാരം: ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വെച്ച അജണ്ടയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് പറഞ്ഞു ഏകപക്ഷീയമായി ഫണ്ട് അനുവദിക്കാന്‍ എടുത്ത തീരുമാനത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തീരുമാനം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് മെമ്പര്‍മാര്‍ … Read More

നവകേരളസദസ് ബഹിഷ്‌ക്കരിക്കില്ലെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടെറി.

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി നവകേരള സദസ് ബഹിഷ്‌ക്കരിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്ന് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥ് അറിയിച്ചു. സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരന്‍ സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി നവകേരള സദസില്‍ പങ്കെടുക്കില്ലെന്ന് രാവിലെ … Read More

സിന്തറ്റിക്ക്ട്രാക്ക് പൂര്‍ണമായും കേന്ദ്രപദ്ധതി-അവഗണനയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിക്കും.

പരിയാരം: പ്രതിഷേധ ബോര്‍ഡ് ഒരുക്കി ബി.ജെ.പി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പരിപാടി ബഹിഷ്‌ക്കരിക്കുന്നതായി മാടായി മണ്ഡലം പ്രസിഡന്റ് സി.ഭാസ്‌ക്കരന്‍ പ്രസ്താവനയില്‍ അറിയിച്ചു. ട്രാക്കിന് … Read More

മെഡിക്കല്‍ കോളേജില്‍ നാളത്തെ ഒ.പി ബഹിഷ്‌ക്കരണം മാറ്റിവെച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നാളെ നടത്താനിരുന്ന ഒ.പി ബഹിഷ്‌ക്കരണസമരം മാറ്റിവെച്ചതായി ആംസ്റ്റ ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ പേ സ്‌ളിപ് തിങ്കളാഴ്ച്ച മുതല്‍ ലഭിച്ചുതുടങ്ങുമെന്ന ആരോഗ്യവകുപ്പു മന്ത്രിയുടെയും എം.വിജിന്‍ എംഎല്‍എയുടെയും ഉറപ്പിന്‍മേലാണ് സമരം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. … Read More

നാളെ(ആഗസ്ത്-21) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഒ.പി.ബഹിഷ്‌ക്കരിക്കും.

പരിയാരം: നാളെ ആരും ഒ.പി.പരിശോധനക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് വരേണ്ട, ആറ് മാസമായിശമ്പളം ലഭിക്കാത്ത ഡോക്ടര്‍മാര്‍ നാളെ(ആഗ്‌സ്ത്-21 )രണ്ട് മണിക്കൂര്‍ നേരം ഒ.പി.ബഹിഷ്‌ക്കരിച്ച് സമരം നടത്തും. ഡോക്ടര്‍മാരോട് അനുഭാവം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികളും ക്ലാസ് ബഹിഷ്‌ക്കരിക്കും. പ്രശ്‌നത്തിന് പരിഹാരം കാണാത്തപക്ഷം തിരുവോണനാളില്‍ പട്ടിണിസമരം … Read More

ആഗസ്ത്-21 ന് ഡോക്ടര്‍മാര്‍ 2 മണിക്കൂര്‍ ഒ.പി.ബഹിഷ്‌ക്കരിക്കും,. ഓണനാളില്‍ പട്ടിണിസമരം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആഗസ്ത് 21 ന് തിങ്കളാഴ്ച്ച ഡോക്ടര്‍മാര്‍ 2 മണിക്കൂര്‍ നേരം ഒ.പി ബഹിഷ്‌ക്കരണസമരം നടത്തും. ആഗസ്ത് 16 മുതല്‍ രോഗിപരിചരണവും അക്കാദമിക പ്രവര്‍ത്തനങ്ങളുമൊഴികെയുള്ള എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരിക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ  സംഘടനയായ ആംസ്റ്റ … Read More

കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന എന്‍.വി കുഞ്ഞികൃഷ്ണനെ കോണ്‍ഗ്രസില്‍ തിരിച്ച് എടുക്കുന്നചടങ്ങില്‍ കുറ്റ്യേരി മണ്ഡലം ഭാരവാഹികള്‍ ബഹിഷ്‌ക്കരിച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന എന്‍.വി.കുഞ്ഞികൃഷ്ണനെ കോണ്‍ഗ്രസില്‍ തിരിച്ച് എടുക്കുന്ന പരിപാടിയില്‍ നിന്ന് കുറ്റ്യേരി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ വിട്ടുനിന്നു. വെള്ളാവില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ അടുത്ത് വിളിച്ച് ചേര്‍ക്കുന്ന മണ്ഡലം കോണ്‍ഗ്രസ് … Read More