പട്ടാപ്പകല്‍ കടയില്‍ നിന്ന് ഒരുലക്ഷം കവര്‍ന്നു-മോഷ്ടാവ് ഓടി.

തളിപ്പറമ്പ്: പട്ടാപ്പകല്‍ കടയിലെ മേശവലിപ്പില്‍ നിന്നും അജ്ഞാതന്‍ ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ചെമ്പേരി പൂപ്പറമ്പിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കൈതക്കല്‍ സ്റ്റോറിലാണ് ഇന്നലെ വൈകുന്നേരം 5.15ന് കവര്‍ച്ച നടന്നത്. പൂപ്പറമ്പിലെ കൈതക്കല്‍ വീട്ടില്‍ മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു … Read More

ചെമ്പേരി യംഗ് മൈന്‍ഡ്‌സ് ക്ലബ്ബിനെ സാജുവും ജിജോയും റോയിയും നയിക്കും.

ചെമ്പേരി: ചെമ്പേരി യംഗ് മൈന്‍ഡ്‌സ്‌ക്ലബ്ബിന് പുതിയ സാരഥികള്‍. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സാജു ജോസഫിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജിജോ ജോസാണ് സെക്രട്ടെറി. റോയി മുണ്ടക്കലാണ് ട്രഷറര്‍. 2008 ജൂലൈ പത്തിന് ചെമ്പേരിയിലും പരിസരപ്രദേശത്തുമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള ഇരുപതോളം ആളുകള്‍ ഒത്തുചേര്‍ന്ന് … Read More

ജീപ്പ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ശവസംസ്‌ക്കാരം ഇന്ന്(21-04-24-ഞായര്‍) വൈകുന്നേരം 5 മണിക്ക് ചെമ്പേരി ലൂര്‍ദ്ദ്മാതാ ഫൊറോന പള്ളി സെമിത്തേരിയില്‍.   ചെമ്പേരി: വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി ജൂഡ്വിന്‍ ഷൈജുവാണ്(18) മരിച്ചത്. പുലിക്കുരുമ്പ-നടുവില്‍ റോഡില്‍ ഇന്നലെ … Read More

സമാന്തര-ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ തടയുമെന്ന് ചെമ്പേരിയിലെ വ്യാപാരി നേതാക്കള്‍.

ചെമ്പേരി: മലയോരത്ത് റോഡരികിലെ വാഹനങ്ങളിലെ സമാന്തരവ്യാപാരത്തിനെതിരെയും ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെയും നടപടികള്‍ വേണമെന്ന് ചെമ്പേരിയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു. അധികൃതര്‍ ഇതിന് ഒത്താശചെയ്യുകയാണെങ്കില്‍ വ്യാപാരം നിറുത്തേണ്ട സാഹചര്യമാണ് മലയോരത്തെന്നും വ്യാപാരിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് ഇനിയും തുടര്‍ന്നാല്‍ തടയാന്‍ മടിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. മലയോരമേഖലയിലും … Read More

പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതി ഓട്ടോതട്ടി മരിച്ചു.

ചെമ്പേരി: പള്ളി തിരുനാള്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതി ഓട്ടോറിക്ഷ തട്ടി മരിച്ചു. വലിയ വളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യ(39)ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച്ച രാത്രി പത്തോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ദിവ്യയെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആശ … Read More

ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി 

ചെമ്പേരി: ലൂർദ് മാതാ ഫൊറോന പള്ളിയിൽ 11 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾ  ആരംഭിച്ചു. ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച വൈകുന്നേരം 4.15 ന് ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് … Read More

ചെമ്പേരി നിര്‍മ്മല എച്ച്.എസ്.എസിലെ നാല് വില്ലന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സഹപാഠികളായ നാല് വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ 25 ന് വൈകുന്നേരമാണ് സംഭവം നടന്നത്. നാഭിക്ക് ചവിട്ടേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ … Read More

ചെമ്പേരി ടൗണില്‍ ഏരുവേശി ബാങ്കിന്റെ തണ്ണീര്‍പന്തല്‍.

ചെമ്പേരി: ഏരുവേശി സര്‍വീസ് സഹകരണ ബാങ്ക് ചെമ്പേരി ടൗണില്‍ തണ്ണീര്‍പന്തല്‍ ഒരുക്കി. കടുത്ത വേനല്‍ ചൂട് തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഉപകാരപ്പെടുന്ന തരത്തിലാണ് ഇത് ജ്ജീകരിച്ചിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് അനില്‍ പി ജോര്‍ജ് വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പേരി യൂണിറ്റ് … Read More

തിരികെ-ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂള്‍ എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം നടത്തി. .

ചെമ്പേരി-47 വര്‍ഷങ്ങള്‍ക്ക് ശേഷം ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ 1975 എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം ‘തിരികെ’  നവംബര്‍ 23ന് ബുധനാഴ്ച്ച ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ നടന്നു. ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ടിന്റെ അധ്യക്ഷതയില്‍ ഖരം … Read More

തിരികെ-ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ 1975 ബാച്ച് കുടുംബ സംഗമം-ലോഗോ പ്രകാശനം ചെയ്തു.

ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ 1975 ബാച്ചിന്റെ കുടുംബസംഗമം-തിരികെ- ലോഗോ ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് പ്രകാശനം ചെയ്തു. 1975 ലെ സ്‌കൂള്‍ ലീഡര്‍ കെ.എം.തോമസ് കോട്ടയിലിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. സംഗമത്തിന്റെ് വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും … Read More