എ പ്ലസ് നേടുന്നതിലപ്പുറം സമൂഹത്തിനുതകുന്ന നല്ല മനുഷ്യരാവണം: പി.സി.വിജയരാജന്‍.

തളിപ്പറമ്പ്: എപ്ലസ് നേടുക എന്നതിനപ്പുറം സമൂഹത്തിനുതകുന്ന നല്ല മനുഷ്യനാവുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ പി.സി.വിജയരാജന്‍. രക്ഷിതാക്കള്‍ മക്കളുടെ ചെറിയ വിജയത്തെപ്പോലും ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ 1993 എസ്.എസ്.എല്‍.സി … Read More

ആദ്യത്തെ അനുമോദനം ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ-പത്മശ്രീ ഇ.പി.നാരായണന്‍ പെരുവണ്ണാനെ അനുമോദിച്ചു.

കണ്ണൂര്‍: പത്മശ്രി ലഭിച്ച ഇ.പി നാരായണന്‍ പെരുവണ്ണാനെ ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ഇന്ന് രാവിലെ ചിറക്കല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര തിരുനടയില്‍ വച്ചായിരുന്നു ആദരം. സംസ്ഥന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, … Read More

പരിയാരം സ്‌ക്വാഡിന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദനം-

പരിയാരം: പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ച കേസ് അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത പരിയാരം സ്‌ക്വാഡ് അംഗങ്ങളെ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത അനുമോദിച്ചു. ഇന്ന് രാവിലെ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് … Read More

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.ആദരിച്ചു.

പരിയാരം:സതീശന്‍ പാച്ചേനിയുടെ സ്മാരകസൂപം പണിയുന്നതിന് പാച്ചേനി പള്ളിക്കല്‍ ഇല്ലം വക സ്ഥലം പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് ദാനമായി നല്‍കിയ പാച്ചേനിയിലെ പി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. പാച്ചേനിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ്.പ്രസിഡന്റ് … Read More

ധീരന്‍ ശ്രീനിവാസന് നാടിന്റെ ആദരവ്, മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഷാളണിയിച്ചു.

പിലാത്തറ: ധീരന്‍ ശ്രീനിവാസന് നാട്ടുകാരുടെ ആദരവ്. വിളയാങ്കോട് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചപ്പോല്‍ സ്വന്തം ജീവന്‍പോലും അവഗണിച്ച് അതിസാഹസികമായി തീ കെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസനെയാണ് നാട് ആദരിച്ചത്. സി.പി.എം സംസ്ഥാനകമ്മറ്റി അംഗവും മുന്‍ … Read More

എസ്.ഐ ഇ.ടി.സുരേഷ്‌കുമാറിനെ മാതമംഗലം കൂട്ടായ്മ ആദരിച്ചു.

മാതമംഗലം: മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡല്‍ നേടിയ തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ.ടി.സുരേഷ് കുമാറിനെ ആദരിച്ചു. മാതമംഗലം കൂട്ടായ്മയുടെ രക്ഷാധികാരി രമേശന്‍ ഹരിത പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി. കെ.വി.മനിഷ്,പി.ദിപീഷ്,  തമ്പാന്‍ … Read More

ചെറുവിച്ചേരി പുതിയഭഗവതി ക്ഷേത്രം കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.

പിലാത്തറ: ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ 2023 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയാണ് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചത്. … Read More

കെ.പി.ഒ.എ-കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.

തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍-കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കെ എ പി 4 സ്മാര്‍ട്ട് ക്ലാസ്സ്‌റൂമില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ … Read More

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.

കണ്ണൂര്‍: എസ് എസ് എല്‍ സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കണ്ണൂര്‍ ജില്ലയിലെ എക്സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ഉപഹാരവിതരണവും … Read More

പൂമംഗലം ശാഖ മുസ്ലിംലീഗ് കമ്മറ്റി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും വനിതാ സംഗമവും നടത്തി.

പൂമംഗലം: പൂമംഗലം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും വനിതാ സംഗമവും നടത്തി. വനിതാലീഗ് സംസ്ഥാന സെക്രട്ടറി പി.സാജിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വൈറ്റ് … Read More