പരിയാരം സ്‌ക്വാഡിന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദനം-

പരിയാരം: പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ച കേസ് അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത പരിയാരം സ്‌ക്വാഡ് അംഗങ്ങളെ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത അനുമോദിച്ചു.

ഇന്ന് രാവിലെ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ ചടങ്ങില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, പരിയാരം എസ്.എച്ച്.ഒ പി.നളിനാക്ഷന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള 15 സ്‌ക്വാഡ് അംഗങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങള്‍ നല്‍കി.

ഇരിട്ടി എ.എസ്.പി യോഗേഷ് മാണ്ഡ്യ, കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പി. ടി.പി. രഞ്ജിത്ത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.