ചെറുതാഴം ബേങ്കിന്റെ നീതി ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു.
പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.
ഏഴിലോട് പ്രവര്‍ത്തിച്ചുവന്നിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റാണ് കൂടുതല്‍ വിശാലമായ സൗകര്യത്തോടെ പിലാത്തറയിലെ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയത്.
എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.വി.രവീന്ദ്രന്‍ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു.
അസി.രജിസ്ട്രാര്‍ എം.കെ.സൈബുന്നീസ, അസി.ഡയറക്ടര്‍ പി.വി.ഉമേഷ് എന്നിവര്‍ മെമ്പര്‍മാരുടെ റിലീഫ് ഫണ്ട് വിതരണം ചെയ്തു.
എ.പി.രജനി, എം.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.പ്രമോദ് സ്വാഗതവും സെക്രട്ടറി ആര്‍.പ്രദീപന്‍ നന്ദിയും പറഞ്ഞു.