കാല്‍നടക്കാര്‍ ജാഗ്രതൈ ! ഏത് സമയത്തും ചുമര് നടപ്പാതയിലേക്ക് വീഴാം.

തളിപ്പറമ്പ്: കാല്‍നടക്കാര്‍ ജാഗ്രതൈ ! ഏത് സമയത്തും ചുമര് നടപ്പാതയിലേക്ക് വീഴാം, തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നടപ്പാതയിലാണ് അപകടം പതിയിരിക്കുന്നത്. താലൂക്ക് ഓഫീസ് വളപ്പില്‍ റവന്യൂടവറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കയാണ്. പഴയ വില്ലേജ് ഓഫീസിനോട് ചേര്‍ന്ന മതിലിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ട്. … Read More

തളിപ്പറമ്പ് ദേശീയപാതയോരത്തെ മൂന്നുനില കെട്ടിടം തകര്‍ച്ചയില്‍.

തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് ദേശീയപാതയോരത്തെ മൂന്നുനില കെട്ടിടം തകര്‍ച്ചയില്‍. അരനൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളാണ് അതീവ അപകടാവസ്ഥയിലുള്ളത്. നേരത്തെ കെട്ടിടത്തിന്റെ എല്ലാ മുറികളിലും വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 10 വര്‍ഷം മുമ്പ് കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് അവര്‍ ഒഴിഞ്ഞത്. … Read More

കോട്ടക്കീല്‍ പാലത്തില്‍ അപകടക്കെണിയൊരുക്കി പി.ഡബ്ല്യു.ഡി

പരിയാരം:വാഹനയാത്രികര്‍ക്ക് അപകടകെണിയൊരുക്കി പി.ഡബ്ല്യു.ഡി പാലം വിഭാഗം. പട്ടുവംകടവ്-കോട്ടക്കീല്‍ പാലത്തിന്റെ ഇരുവവശങ്ങളിലും പാലവും റോഡും തമ്മില്‍ ചേരുന്ന ഭാഗത്താണ് ഈ കെണിയൊരുക്കിയിരിക്കുന്നത്. രണ്ടു വശങ്ങളിലും റോഡുമായി ചേരുന്ന ഭാഗം താഴ്ന്നിട്ടാതിനാല്‍ പരിചയമില്ലാതെ വാഹനമോടിക്കുന്നവര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. നൂറുകണക്കിനാളുകള്‍ വാഹനവുമായി കടന്നുപോകുന്ന … Read More

പറവളം അകലെയാണ്, പക്ഷെ, കാവുങ്കലിന് അടുത്താണ്-പാലം അപകടത്തില്‍.

പൂമംഗലം: പറവളം പാലത്തിലും കാവുങ്കല്‍ മോഡല്‍ അപകടത്തിന് സാധ്യത. കഴിഞ്ഞ ദിവസം പട്ടുവത്ത് നടന്ന സമാന അപകടം പതിയിരിക്കുന്നതാണ് കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം മൂന്നാം വാര്‍ഡിലും പൂമംഗലം പതിനഞ്ചാം വാര്‍ഡിലും ഉള്‍പ്പെട്ട പറവളം കോണ്‍ക്രീറ്റ് നടപ്പാലം. വശങ്ങള്‍ തകര്‍ന്ന് ഒരു വര്‍ഷത്തിലതികമായിട്ടും … Read More

നാട്ടുകാരെ കൊല്ലാന്‍ ബി.എസ്.എന്‍.എല്ലിന്റെ ഒടുക്കത്തെ പില്ലര്‍.

തളിപ്പറമ്പ്: നാട്ടുകാരെ കൊല്ലാനായി എയര്‍പോര്‍ട്ട് റോഡില്‍ ബി.എസ്.എന്‍.എല്‍ വക പഴകി തുരുമ്പിച്ച കേബിള്‍ പില്ലര്‍. ചിന്‍മയ റോഡില്‍ നിന്നും പാലകുളങ്ങരയിലേക്കുള്ള ജംഗ്ഷനിലാണ് ഈ അപകട പില്ലര്‍. വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഈ പില്ലറില്‍ കണക്ഷനുകളൊന്നും ഇല്ലെങ്കിലും, ഇത് തുരുമ്പിച്ച് തീര്‍ന്നുകൊണ്ടിരിക്കയാണെങ്കിലും ഇതേവരെ നീക്കം … Read More

ഈ നാല്‍ക്കവല അപകടക്കവല ആകരുത്-പോലീസ് ശ്രദ്ധിക്കണം

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പുതിയ അപകട കവല രൂപംകൊണ്ടു. അനുദിനം വികസിച്ചുവരുന്ന കേരളാ ആയുര്‍വേദ വൈദ്യശാല-വാട്ടര്‍ അതോറിറ്റി-ബദരിയാനഗര്‍ റോഡാണ് പുതിയ അപകടമേഖലയായി മാറിയിരിക്കുന്നത്. നാല് റോഡുകള്‍ കൂടിച്ചേരുന്ന ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ്. ഇന്നും അവിടെ അപകടം ഉണ്ടായി. നാലുഭാഗത്തു നിന്നും മത്സരിച്ചു … Read More

ചൂട്ടാട്ബീച്ച് സഞ്ചാരികളുടെ ചുടുകാട്

പഴയങ്ങാടി: അപകടങ്ങള്‍ തുടര്‍കഥയാവുന്ന പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ ഗാര്‍ഡിനെ നിയമിച്ചു. താല്‍ക്കാലികമായി അടച്ച പാര്‍ക്ക് എം.വിജിന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍വൈകുന്നേരം തുറന്നു. കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കര്‍ണാടക മടക്കേരി സ്വദേശി ശശാങ്ക് ഗൗഡ(23)യുടെ മരണത്തെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങളില്ലാതെ … Read More

നിങ്ങള്‍ മുറിച്ചില്ലെങ്കില്‍ പഞ്ചായത്ത് മുറിക്കും കെട്ടാ–

ചെങ്ങളായി: വീടിന് ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ സ്ഥമുടമ നിഷേധാത്മക സമീപനം സ്വീകരിച്ചതോടെ പഞ്ചായത്ത് ഇടപെട്ട് മുറിച്ചുനീക്കി. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വളക്കൈയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്ത മരങ്ങള്‍ മുറിച്ച് നീക്കിയത്. തെട്ടടുത്ത വീടിന് ഭീഷണിയായ മരം ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം മുറിക്കാന്‍ … Read More

ശേഷം ചിന്തനീയം–പെട്ടെന്ന് മാറ്റിയാല്‍ അത്രയും നല്ലത്-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ അപകടം മണക്കുന്നു. ഏത് സമയത്തും കടപുഴകി വീഴാവുന്ന വിധത്തിലാണ് കെ.എസ്.ഇ.ബി പോസ്റ്റിന്റെ നില്‍പ്പ്. ദിനമെന്നോണം ഇത് റോഡിലേക്ക് ചെരിഞ്ഞുകൊണ്ടിരിക്കയാണ്. ഈ പോസ്റ്റില്‍ നിന്നും നിരവധി വൈദ്യുതി കണക്ഷന്‍ പോകുന്നുണ്ട്. ആ വയറുകളുടെ ബലത്തിലാണ് പോസ്റ്റ് ഇത്തരത്തിലെങ്കിലും … Read More

യന്ത്രം പൊട്ടി-യുവാവ് തലകീഴായി തൂങ്ങിക്കിടന്നു-

തളിപ്പറമ്പ്: യന്ത്രം പൊട്ടി തെങ്ങില്‍ തലകീഴായി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുറുമാത്തൂര്‍ സ്വദേശിയായ പി.ചന്ദ്രനാണ്(45) അപകടത്തില്‍പെട്ടത്. കടമ്പേരി അയ്യന്‍കോവിലിലെ ബന്ധുവീട്ടില്‍ തേങ്ങപറിക്കാനെത്തിയതായിരുന്നു ചന്ദ്രന്‍. തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് കയറി തേങ്ങപറിച്ച് ഇറങ്ങുന്നതിനിടയില്‍ തെങ്ങുകയറ്റയന്ത്രം … Read More