കല്ലിങ്കീല്‍ എങ്ങോട്ട് തിരിയും- തളിപ്പറമ്പില്‍ ചര്‍ച്ചകള്‍ സജീവം.

തളിപ്പറമ്പ്: ഒരുവശത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മൂര്‍ത്ഥന്യതയില്‍ മൂന്ന് മുന്നണികളും സജീവമാകുമ്പോള്‍ തളിപ്പറമ്പിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നിലവിലെ വൈസ് ചെയര്‍മാനായ കല്ലിങ്കീല്‍ പത്മനാഭന്റെ നിലപാടുകളെക്കുറിച്ചാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് സസ്‌പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുന്ന കല്ലിങ്കീലിനെ ഇതേവരെ തിരിച്ചെടുക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. തളിപ്പറമ്പ് … Read More

കല്ലിങ്കീലിന്റെ പ്രതിരോധമഴയില്‍ തട്ടി പ്രതിപക്ഷത്തിന്റെ ആരോപണം നനഞ്ഞപടക്കമായി മാറി.

തളിപ്പറമ്പ്: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനകളൊടിച്ച് ഭരണപക്ഷം മുന്നേറി. ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ചീറ്റിപ്പോയി. നഗരസഭ ക്ലര്‍ക്ക് വി.വി.ഷാജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.എം കൗണ്‍സിലര്‍ … Read More

എ.പി.ജെ.അബ്ദുള്‍കലാമിന്റെ പേരിലുള്ള സ്ഥാപനം അദ്ദേഹത്തിന്റെ ജീവിതംപോലെ പവിത്രമാകണം: കല്ലിങ്കീല്‍.

തളിപ്പറമ്പ്: മഹാനായ അബ്ദുള്‍ കലാമിന്റെ പേരില്‍ ആരംഭിക്കുന്ന സ്ഥാപനം അദ്ദേഹത്തിന്റെ ജീവിതം പോലെ പവിത്രമാകണമെന്ന് തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. ഡോ.എ.പി.ജെ അബ്ദുള്‍ കലാം അക്കാദമി പഠന കേന്ദ്രവും മിനി ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കല്ലിങ്കീല്‍. പ്രകാശന്‍ … Read More

വാഗ്ദാനം നിറവേറ്റി കല്ലിങ്കീല്‍-പാളയാട് പാലം നിര്‍മ്മാണം തുടങ്ങി.

തളിപ്പറമ്പ്: പാളയാട് പാലം പൊളിച്ചു, പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാലമാണ് പൊളിച്ചുപണിയുന്നത്. പാളയാട് വഴി കീഴാറ്റൂര്‍-പുളിമ്പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വികസനത്തില്‍ പ്രധാന തടസമായിരുന്നു ഈ ഇടുങ്ങിയ … Read More

നിരപരാധിയായ ഈ മനുഷ്യനെ വേട്ടയാടിയത് ഇരുപത് വര്‍ഷം കല്ലിങ്കീല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ്‌പോരിന്റെ ഇര.

തളിപ്പറമ്പ്: തളിപ്പറമ്പ് കോണ്‍ഗ്രസ്സിലെ ജനകീയമുഖമായ കല്ലിങ്കീലിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചില തല്‍പ്പരകക്ഷികളും ചേര്‍ന്ന് വേട്ടയായിയത് 20 വര്‍ഷം. 2003 ല്‍ കെട്ടിട പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ 2004 ലാണ് തെരഞ്ഞെടുപ്പിലൂടെ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രസിഡന്റായി ചുമതലയേറ്റത്. … Read More

കള്ളക്കേസില്‍ കല്ലിങ്കീല്‍ പത്മനാഭനെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കി.

തലശേരി: കള്ളക്കേസില്‍ കല്ലിങ്കീല്‍ പത്മനാഭനെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കി. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കിന്റെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്ലാത്തോട്ടം ഗോവിന്ദന്‍ സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തലശേരിയിലെ വിജിലന്‍സ് കോടതി കേസിലെ അഞ്ചാം പ്രതിയായ മുന്‍ ബേങ്ക് പ്രസിഡന്റ് … Read More

നനഞ്ഞ പടക്കമായി സി.വി.ഗിരീശന്റെ കല്ലിങ്കീല്‍ വിമര്‍ശനം-തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ അനാവശ്യ വിവാദം.

തളിപ്പറമ്പ്: വൈസ് ചെയര്‍മാന്‍ ആയിപ്പോയെന്നുവെച്ച് എന്തും സഹിക്കാനാവില്ലെന്ന് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഹൈവേയിലെ ടാക്‌സികാറുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നഗരസഭ നടപ്പിലാക്കുന്ന പദ്ധതിക്കെതിരെ പ്രതിപക്ഷ സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സില്‍ … Read More

കല്ലിങ്കീല്‍ പത്മനാഭനെ തിരിച്ചെടുക്കേണ്ടതില്ലെന്ന് ഡി.സി.സി, ബദല്‍ സാധ്യതകള്‍ തേടി കല്ലിങ്കീല്‍.

തളിപ്പറമ്പ്: പ്രമുഖ കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ സി.പി.എമ്മില്‍ ചേരാന്‍ സാധ്യത. കല്ലിങ്കീലിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഭാരവാഹികളുമായി ഡി.സി.സി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലെ തീരുമാനപ്രകാരം കല്ലിങ്കീലിനെ തിരിച്ചെടുക്കേണ്ടതില്ല … Read More

കല്ലിങ്കീലിനെ തിരിച്ചെടുക്കും- എം.എം.ഹസനും ചെന്നിത്തലയും വിളിച്ചു.

ഭാഗ്യാന്വേഷിയാവാനില്ല- കല്ലിങ്കീല്‍. തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭനെ സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കും. ഇതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം.ഹസന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല എന്നിവര്‍ ഇന്ന് കല്ലിങ്കീലുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ … Read More

ഇടപെടല്‍ കല്ലിങ്കീല്‍ സ്റ്റൈല്‍-സ്‌ളാബുകള്‍ നേരെയായായി.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി മുമ്പാകെ വന്ന പരാതിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കണ്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. പുക്കോത്ത് നടയിലെ ദേശീയ പതയോരത്തെ ഓവുചാലിന്റെ അപകടാവസ്ഥയിലായിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ നേരെയാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. തളിപ്പറമ്പില്‍ നിന്നും കണ്ണുരിലേക്ക് പോകുന്ന റോഡിലെ … Read More