കണ്ണൂരില്‍ ഡ്രോണ്‍, കോര്‍സ്, റോബോട്ടിക് ഇ.ടി.എസ്; വരുന്നു ഡിജിറ്റല്‍ ഭൂസര്‍വ്വേ

കണ്ണൂര്‍: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വ്വേ ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 133 വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങി. ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(11-1-2022)പാര്‍ട്ട്-1

  ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് 13ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ജനുവരി 13ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. റേഷന്‍ കട ലൈസന്‍സികളുടെ മരണം, രാജി, ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി അംഗീകാരം … Read More

പോലീസ് ചുരുളി സിനിമ കാണും-

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ … Read More

ആറിടത്ത് തീപിടിച്ചു- പതിനാറേക്കര്‍ സ്ഥലം ചാമ്പലായി-

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം. ഉച്ചക്ക് 12 ന് തുടങ്ങിയ തീയണക്കല്‍ രാത്രി എട്ടുവരെ നീണ്ടു. ഉച്ചക്ക് 12 മണിയോടെ നാടുകാണി അല്‍മഖറിന് സമീപത്തായിരുന്നു ആദ്യത്തെ തീപിടുത്തം. ഇവിടെ മൂന്നേക്കറോളം സ്ഥലത്തെ പുല്‍മേടുകള്‍ക്കാണ് തീപിടിച്ചത്. വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് … Read More

രക്തസാക്ഷി ധീരജിന്റെ സംസ്‌ക്കാര സ്ഥലം മാറ്റി-

തളിപ്പറമ്പ്: ധീരജിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്ന സ്ഥലം മാറ്റി. ഇന്നലെ തീരുമാനിച്ച വീടിനോട് ചേര്‍ന്ന സ്ഥലം ഒഴിവാക്കിയാണ് സി.പി.എം.മുന്‍കൈയെടുത്ത് പട്ടപ്പാറയില്‍ പൊതുശ്മശാനത്തിനായി വാങ്ങിയ സ്ഥലത്തേക്ക് സംസ്‌ക്കാരം മാറ്റിയത്. ഇന്നലെ നിശ്ചയിച്ച സ്ഥലത്തിന് സമീപം നിരവധി വീടുകള്‍ ഉള്ളതിനാലാണ് സംസ്‌ക്കാരസ്ഥലം മാറ്റിയതെന്ന് സി.പി.എം തളിപ്പറമ്പ് … Read More

അന്ത്യവിശ്രമം വീടിന് സമീപം പാര്‍ട്ടിയുടെ മണ്ണില്‍-

തളിപ്പറമ്പ്: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വീടിന് സമീപം തന്നെ സംസ്‌ക്കരിക്കും. പട്ടപ്പാറയില്‍ വിജയന്‍ എന്നയാളില്‍ നിന്നും സി.പി.എം വിലകൊടുത്തുവാങ്ങിയ എട്ട്‌സെന്റ് സ്ഥലത്താണ് സംസ്‌ക്കാരം നടക്കുക. വൈകുന്നേരം ആറിന് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ … Read More

ധീരജിന്റെ സംസ്‌ക്കാരം പാര്‍ട്ടി വാങ്ങിയ എട്ട് സെന്റ് ഭൂമിയില്‍

തളിപ്പറമ്പ്: കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വീടിന് സമീപം തന്നെ സംസ്‌ക്കരിക്കും. പട്ടപ്പാറയില്‍ വിജയന്‍ എന്നയാളില്‍ നിന്നും സി.പി.എം വിലകൊടുത്തുവാങ്ങിയ എട്ട്‌സെന്റ് സ്ഥലത്താണ് സംസ്‌ക്കാരം നടക്കുക. വൈകുന്നേരം ആറിന് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും … Read More

എരിപുരം ചെങ്ങലില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മത്യക്ക് ശ്രമിച്ചു.

പഴയങ്ങാടി:എരിപുരം ചെങ്ങലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചു. ഭാര്യയെ വെട്ടിയതിന് ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. ചെങ്ങല്‍ സ്വാമി കോവില്‍ ക്ഷേത്രത്തിന് സമീപത്തെ പി.ഉത്തമന്‍(57)ആണ് ഭാര്യ പി.പ്രേമ(46)യെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കിടപ്പ് മുറിയില്‍ കയറി തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഉത്തമനെയും ഭാര്യയെയും … Read More

പി.എസ്.ജോസഫ് കേരള കോണ്‍ഗ്രസ് (ബി) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: പി.എസ്.ജോസഫിനെ കേരളാ കോണ്‍ഗ്രസ്(ബി)ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഹോട്ടല്‍ഭാരത് ഓഡിറേറാറിയത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അന്തരിച്ച ആര്‍.ബാലകൃഷ്ണപിള്ളയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന ട്രഷററും മുന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെ.ജി.പ്രേംജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന … Read More

ഇടുക്കിയില്‍ കുത്തേറ്റുമരിച്ചത് തൃച്ചംബരം പട്ടപ്പാറ സ്വദേശി-

തളിപ്പറമ്പ്: ഇടുക്കിയില്‍ കുത്തേറ്റുമരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൃച്ചംബരം പട്ടപ്പാറ സ്വദേശി. കുടിയാന്‍മലയില്‍ നിന്നും തളിപ്പറമ്പില്‍ വന്ന് താമസിക്കുന്ന എല്‍.ഐ.സി.ഏജന്റ് രാജേന്ദ്രന്റെയും കൂവോട് ഗവ.താലൂക്ക് ആയുര്‍വേദാശുപത്രിയിലെ നേഴ്‌സ് പുഷ്‌ക്കലയുടെയും മകനാണ്. ഒരു സഹോദരനന്‍- അദൈ്വത്. ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള … Read More