മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: മധ്യവയസ്‌ക്കന്‍ നഗരത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രിഒന്‍പതരയോടെയാണ തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ മില്‍മബൂത്തിന് സമീപം ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന സാബു എന്ന് വിളിക്കുന്ന ഇയാള്‍ കുഴഞ്ഞുവീണത്. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ക്ക് പടയപ്പ എന്നും വിളിപ്പേരുണ്ട്. തളിപ്പറമ്പ് … Read More

ഡോക്ടര്‍ വിശേഷണം മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഉപയോഗിക്കാം’

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് കൊച്ചി: ‘ഡോക്ടര്‍’ പദവി എംബിബിഎസ് ബിരുദമുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് കേരള ഹൈക്കോടതി. മെഡിക്കല്‍ ബിരുദം ഉള്ളവര്‍ക്ക് മാത്രമായി ഡോക്ടര്‍ പദവി നീക്കിവച്ചിട്ടില്ല. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ഡോക്ടര്‍ എന്ന് … Read More

വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു.

കേളകം: വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു. കേളകം പൂതനപ്ര വീട്ടില്‍ പി.ഡി.ജോര്‍ജ്(86)നെയാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടത്. കുടുംബസമേതം താമസിച്ചുവരുന്ന പെന്തകോസ്തല്‍ ടാബര്‍നാക്കിള്‍ പള്ളിയുടെ കിണറിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പാസ്റ്റര്‍ ഷാജി ജോര്‍ജിന്റെ പിതാവാണ്. … Read More

ബേക്കേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ക്യാമ്പ്

തളിപ്പറമ്പ്: ബേക്കേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി-26 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെയാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്. കപ്പാലത്തെ വ്യാപാരഭവനില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധന, കണ്ണ്പരിശോധന … Read More

സി.കെ.പി. പത്മനാഭന്‍ വീണ്ടും സി.പി.എം വേദിയില്‍ സജീവമാകുന്നു.

പിലാത്തറ: സമീപകാലത്തെ വിവാദങ്ങള്‍ക്ക് ശേഷം സി.പി.എം നേതാവ് സി.കെ.പി.പത്മനാഭന്‍ വീണ്ടും സി.പി.എം വേദിയില്‍ സജീവമാകുന്നു. ജനുവരി 28 ന് കുളപ്പുറം സാംസ്‌ക്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന പി.ദാമോദരന്‍ മാസ്റ്റര്‍ പുരസ്‌ക്കാര സമര്‍പ്പണ വേദിയിലാണ് സി.കെ.പി മുഖ്യാതിഥിയായി എത്തുന്നത്. വൈകുന്നേരം 7 ന് സാംസ്‌ക്കാരിക … Read More

കുടിവെള്ളപ്രശ്‌നം പരിഹരിക്കണം-വാര്‍ഡംഗം നിവേദനം നല്‍കി.

തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പൂമംഗലം 18-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ക്ലാരങ്ങര കാവിന് സമീപത്തെ കോളനിയില്‍ കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പൂമംഗലം വാര്‍ഡ് അംഗം ഒ.വി.ശോഭന ടീച്ചറുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പൂമംഗലം ആലയാട് പ്രദേശം, ചോലഭാഗം, തോയാട് … Read More

ഷെറിന്‍ ജെയ്‌സണ്‍(56)നിര്യാതയായി

തളിപ്പറമ്പ്: ബക്കളം മുതിരക്കാല്‍ സെന്റ് ഫ്രാന്‍സിസ് അസിസി നഗറിലെ പരേതനായ എം.ജയ്‌സന്റെ ഭാര്യ ഷെറിന്‍ ജെയ്‌സണ്‍(56)നിര്യാതയായി. സഹോദരങ്ങള്‍: ജെയ്‌സണ്‍, വിനോദ്, നെല്‍സണ്‍, തങ്കമണി, അനിത. പേരതരായ ജയിംസ്-ഡെയ്‌സി ദമ്പതികളുടെ മകളാണ്. ശവസംസ്‌ക്കാരം ഇന്ന് ജനുവരി 24 ന് (ശനി)വൈകുന്നേരം 3 ന് … Read More

വി.വി.മനോജ് തളിപ്പറമ്പ് ഡിവൈ.എസ്.പി-134 പേര്‍ക്ക് സ്ഥലംമാറ്റം.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 134 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി നിയമിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്പിയായി ബേക്കലില്‍ നിന്നും വി.വി.മനോജിനെ നിയമിച്ചു. നിലവിലുള്ള ഡിവൈ.എസ്പി കെ.ഇ.പ്രേമചന്ദ്രനെ പേരാമ്പ്രയിലേക്ക് മാറ്റി. പയ്യന്നൂരില്‍ നിന്ന് കെ.വിനോദ്കുമാറിനെ താമരശേരിയിലേക്കും കല്‍പ്പറ്റയില്‍ നിന്ന് പി.എല്‍.ഷൈജുവിനെ പയ്യന്നൂരിലേക്കും മാറ്റി. കാസര്‍ഗോഡ് … Read More

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ 3-ാം ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണം

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ 3-ാം കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഫെബ്രുവരി-24 ചൊവ്വാഴ്ച തളിപ്പറമ്പ് ഡീം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരണയോഗം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം … Read More

സൈനബയെ കാണാനില്ല, മുബഷീറിനൊപ്പം പോയതായി സംശയം-

തളിപ്പറമ്പ്: റേഷന്‍പീടികയില്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും പോയ 19 കാരിയെ കാണാനില്ലെന്ന് പരാതി. കുറുമാത്തൂര്‍ പൊക്കുണ്ട് പഴയ ഐ.ടി.ഐ റോഡിലെ കൊട്ടില പുരയില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാറിന്റെ മകള്‍ സൈനബയെയാണ് കാണാതായത്. ഇന്നലെ(ജനുവരി 23 ന്) ഉച്ചക്ക് 12 നാണ് … Read More