മതില്‍ പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: തകര്‍ന്ന് അപകടാവസ്ഥയിലായ മതില്‍ പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി. തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിന്റെ കോര്‍ട്ട്‌റോഡ് നടപ്പാതക്ക് സമീപത്തെ മതില്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായ വാര്‍ത്ത കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ നടപ്പാതയില്‍ അപകടസൂചന നല്‍കാന്‍ ഡിവൈ.എസ്പി … Read More

ആലക്കോട് അടി—-നിനക്ക് ചിട്ടിക്കാശ് വേണം അല്ലേടാ-?

ആലക്കോട്: ചിട്ടിഫണ്ടില്‍ നിന്ന് ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച അഞ്ച് സ്വാശ്രയസംഘം ഭാരവാഹികളുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. വായാട്ടുപറമ്പ് ടൗണിലെ അനശ്വര സ്വാശ്രയസംഘം ഭാരവാഹികളായ ജോസ്തുപ്പലഞ്ഞി, സോജന്‍, ഷൈജു, ലിന്റോ, ശ്രീനാഥ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. … Read More

സ്ത്രീകള്‍ക്ക് നേരെ അശ്ലീലആംഗ്യം, ലൈംഗിക ചേഷ്ട തളിപ്പറമ്പ്കാരന്‍ കുടുങ്ങി.

പിടിയിലായ ചേഷ്ടക്കാരനെ എസ്.ഐ വി.വി.ദീപ്തിഉപദേശിച്ച് വിട്ടയച്ചു. കണ്ണൂര്‍: സ്ത്രീകളോട് അശ്ലീല ചേഷ്ടകള്‍ കാണിച്ച് ശല്യം ചെയ്ത തളിപ്പറമ്പുകാരന്‍ കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പിടിയിലായി. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ പാലക്കീല്‍ വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ പി.സുനില്‍കുമാര്‍(51)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ വി.വി.ദീപ്തി കയ്യോടെ പിടികൂടിയത്. … Read More

തളിപ്പറമ്പിലെ വ്യാപാരത്തെ അറയില്‍ ഒതുക്കുമോ ചേമ്പര്‍–ആനുകാലിക സംഭവങ്ങളേക്കുറിച്ചുള്ള പ്രതികരണം- ചോദിക്കും- പറയും

തളിപ്പറമ്പിലെ വ്യാപാരമേഖലയില്‍ പുതുതായി ഒരു സംഘടന കൂടി നിലവില്‍ വന്നതായി പത്രങ്ങളിലൂടെ വ്യക്തമായി. തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന. ഇതിന്റെ ഭാരവാഹികളില്‍ ചിലരെ ബന്ധപ്പെട്ടപ്പോള്‍ മനസിലായത് വാണിജ്യമണ്ഡലം എന്ന നിലവിട്ട് വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെന്നാണ്. ഈ … Read More

കേരളത്തില്‍ അപൂര്‍വമായി മാത്രം നടക്കുന്ന അയ്യപ്പ മഹാസത്രം ഡിസംബറില്‍ കണ്ണൂര്‍ ജില്ലയില്‍

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ രണ്ടാമത്തേതും തളിപ്പറമ്പ് താലൂക്കില്‍ ആദ്യത്തേതുമായ അയ്യപ്പ മഹാസത്രം ഡിസംബര്‍ 21, 22, 23, 24, 25 തീയതികളില്‍ തളിപ്പറമ്പ് മുയ്യം ചെപ്പന്നൂല്‍ അനോന്തച്ചാല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നടക്കും. ഈ മഹാസത്രത്തിന്റെ ഊര്‍ജസ്വലമായ നടത്തിപ്പിനായി എം.വി.ഗംഗാധരന്‍ ചെയര്‍മാനായും എം.വി.അശോക്കുമാര്‍ കണ്‍വീനറായും … Read More

സിബിഐ ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥന്റെ മൂന്ന് കോടി പതിനഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയില്‍.

തളിപ്പറമ്പ്: സിബിഐ ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥന്റെ മൂന്ന് കോടി പതിനഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സര്‍സദിനെ(32)യാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് … Read More

ഏത് സമയത്തും അപകടം സംഭവിക്കാം-കോര്‍ട്ട്‌റോഡ് വഴി നടക്കുമ്പോള്‍ സൂക്ഷിക്കുക.

തളിപ്പറമ്പ്: ഏത് സമയത്തും പൊളിഞ്ഞു വീഴാവുന്ന നിലയില്‍ അപകടാവസ്ഥയിലായി തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിന്റെ മതില്‍. തിരക്കേറിയ കോര്‍ട്ട് റോഡില്‍ ഇടതടവില്ലാതെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നടന്നു പോകുന്ന നടപ്പാതക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. മതില്‍ അടിയന്തിര പ്രാധാന്യത്തോടെ പൊളിച്ചു പണിയുകയോ അല്ലെങ്കില്‍ … Read More

മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി.

മലപ്പട്ടം: മലപ്പട്ടം മേപ്പറമ്പിലെ കുഞ്ഞിപുരയില്‍ സാന്ദ്ര(14)നിര്യാതയായി. അമ്മ:രതി. സഹോദരന്‍:സനോജ്. മലപ്പട്ടം എ.കുഞ്ഞിക്കണ്ണന്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം ഇന്ന്(28/10/2025) രാവിലെ 10 മണി മുതല്‍ 11 മണി വരെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌ക്കരിക്കും.  

അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് അച്ഛനോട് പറഞ്ഞാല്‍ കൊന്നുകളയും-

തളിപ്പറമ്പ്: അമ്മയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച മകനെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പൂമംഗലത്ത് ടി.പി.സുരേഷിന്റെ പേരിലാണ് കേസ്. കാഞ്ഞിരങ്ങാട് കാര്‍ക്കീലിലെ മൊട്ടമ്മല്‍ വീട്ടില്‍ വല്‍സന്റെ മകന്‍ എം.നവനീതിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. സപ്തംബര്‍ മാസം … Read More

മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിലാത്തറ:മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് (20) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6:45 നായിരുന്നു അപകടം നടന്നത്. പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന … Read More