ശലഭോദ്യാനം-നീലക്കുടുക്ക-ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട്: എം.യു.പി. സ്‌ക്കൂളിന് കണ്ണൂര്‍ സൗത്ത് ബി.പി.സി അനുവദിച്ച ശലഭോദ്യാനം നീലക്കുടുക്കയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി. ഓഫീസര്‍ എ.വിനോദ് കുമാര്‍, വി.പ്രഭാകരന്‍, എ.ദിനേശന്‍, ബി.പി.സി. കോ-ഓഡിനേറ്റര്‍മാരായ പി.കെ.ഗില്‍ന, കെ.രേഷ്മ, പ്രധാന … Read More

നടന്‍ ജഗജീഷിന്റെ ഭാര്യ ഡോ.പി.രമ(61) നിര്യാതയായി

തിരുവനന്തപുരം: പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ.പി.രമ (61) നിര്യാതയായി. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്ന രമ കഴിഞ്ഞ … Read More

തിരുവട്ടൂര്‍ ശിവക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാകര്‍മ്മങ്ങള്‍ തുടങ്ങി, ഇന്ന് വിഗ്രഹഘോഷയാത്ര.

തളിപ്പറമ്പ്: തിരുവട്ടൂര്‍ ശ്രീശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം(നരസിംഹമൂര്‍ത്തി)പുന:പ്രതിഷ്ഠാ കര്‍മ്മങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം വിഗ്രഹഘോഷയാത്രനടക്കും. ഏപ്രില്‍ ഒന്നു മുതല്‍ ഒന്‍പതുവരെയാണ് ആഘോഷപരിപാടികള്‍. ഏകദേശം 2000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ച മഹാവിഷ്ണുക്ഷേത്രത്തിന്റെ(നരസിംഹമൂര്‍ത്തി)പുനപ്രതിഷ്ഠാകര്‍മ്മം തന്ത്രി കോട്ടോല്‍ ഇല്ലത്ത് മഹേശ്വരന്‍ നമ്പൂതിരിയുടെ … Read More

80 ലക്ഷം കള്ളപ്പണം- രേഖകള്‍ ഹാജരാക്കിയാല്‍ തിരിച്ചുനല്‍കും-

തളിപ്പറമ്പ്: പോലീസ് പിടികൂടിയ കള്ളപ്പണം രേഖകള്‍ ഹാജരാക്കിയില്‍ തിരിച്ചുനല്‍കും. ഇന്നലെ വൈകുന്നേരം നാലൊടെയാണ് തളിപ്പറമ്പ് ചിറവക്കില്‍ വെച്ച് വാഹന പരിശോധന നടത്തവേ സംശയാസ്പദമായി നിര്‍ത്തിയിട്ടതായി കണ്ട കെ.എല്‍ 14 എല്‍ 8337 നമ്പര്‍ സ്ഫിറ്റ് കാറില്‍ നിന്ന് തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ … Read More

പറയാനുണ്ട് ഭക്തജനങ്ങളോട്–സേവാസമിതിക്കും-

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം കഴിഞ്ഞ കുറച്ചു നാളുകളായി തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതിക്ക് എതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നു. ആ പ്രസ്താവനകള്‍ക്ക് എതിരെ ചില വസ്തുതകള്‍ ഭക്തജനങ്ങളെ ബോധ്യപെടുത്താന്‍ സേവാസമിതി ആഗ്രഹിക്കുന്നു. (സേവാസമിതി പ്രസിദ്ധീകരണത്തിന് നല്‍കിയ പ്രസ്താവന മുഴുവനായി … Read More

കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ കിട്ടേണ്ടത് കിട്ടി.—-കളി വേണ്ട പഞ്ചായത്തിനോട്–

നടുവില്‍: കെട്ടിട നികുതി അടക്കാതെ പഞ്ചായത്ത് അധികൃതരെ വെല്ലുവിളിച്ച കമ്പനിക്ക് കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ പത്തിമടക്കി. നടുവില്‍ പഞ്ചായത്ത് 12-ാം വാര്‍ഡായ മണ്ടളത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചി കേന്ദ്രമായ ഇന്‍ഡസ് ടവേഴ്‌സ് എന്ന മൊബൈല്‍ ടവര്‍ കമ്പനിയാണ് പഞ്ചായത്തിലേക്ക് നികുതിയടക്കാതിരുന്നത്. ഇത് സംബന്ധിച്ച് നിരവധി … Read More

തിരുവട്ടൂര്‍ ശ്രീ ശിവക്ഷേത്രം പുന:പ്രതിഷ്ഠാ കര്‍മ്മവും വിഗ്രഹഘോഷയാത്രയും ഏപ്രില്‍ 1 മുതല്‍ 9 വരെ

പരിയാരം: തിരുവട്ടൂര്‍ ശ്രീശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം(നരസിംഹമൂര്‍ത്തി)പുന:പ്രതിഷ്ഠാ കര്‍മ്മവും വിഗ്രഹഘോഷയാത്രയും ഏപ്രില്‍ ഒന്നു മുതല്‍ ഒന്‍പതുവരെ നടക്കും. ഏകദേശം 2000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തീകരിച്ച മഹാവിഷ്ണുക്ഷേത്രത്തിന്റെ(നരസിംഹമൂര്‍ത്തി)പുനപ്രതിഷ്ഠാകര്‍മ്മം തന്ത്രി കോട്ടോല്‍ ഇല്ലത്ത് മഹേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് നടക്കുക. … Read More

കൂശ്മാണ്ഡി ഹോമം തുടങ്ങി-ഏപ്രില്‍ രണ്ടിന് സമാപിക്കും.

  Report-കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കൈതപ്രത്ത് നടക്കുന്ന സോമയാഗത്തിന്റെ യജമാനനാകാനുള്ള യോഗ്യത സമ്പാദിക്കാനായി യാഗത്തിന്റെ യജമാനന്‍ ഡോ. കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയും പത്‌നി ഡോ.ഉഷ അന്തര്‍ജനവും അനുഷ്ഠിക്കുന്ന കൂശ്മാണ്ഡി വ്രതത്തിനും ഹോമച്ചടങ്ങുകള്‍ക്കും ഇന്ന് രാവിലെ കൈതപ്രം കൊമ്പങ്കുളം ഇല്ലത്ത് തുടക്കമായി. വ്യക്തി ജീവിതത്തില്‍ … Read More

പി.ടി.ജോസ് പുകഞ്ഞകൊള്ളി-പുറത്തുതന്നെ-അനുരഞ്ജനത്തിന് ശ്രമിക്കാതെ ജോസ് കെ.മാണി.

കണ്ണൂര്‍: ഇടഞ്ഞുനില്‍ക്കുന്ന നേതാവ് പി.ടി.ജോസിനെ പുകഞ്ഞകൊള്ളിയായി കണ്ട് ജോസ് കെ.മാണി. ഇന്നലെ പാര്‍ട്ടിയുടെ ജില്ലാ നേതൃസംഗമത്തിലും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇരിട്ടിയില്‍ നടന്ന സെമിനാറിലും പങ്കെടുത്ത് ജില്ലയില്‍ സജീവമായിരുന്ന ജോസ് കെ.മാണി പി.ടിയെ കാണാനോ, ഫോണ്‍ ചെയ്യാനോ തയ്യാറായില്ല. അദ്ദേഹം … Read More

പ്ലാത്തോട്ടത്തെ തറമ്മല്‍ കൃഷ്ണന്‍(64)നിര്യാതനായി.

തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ തറമ്മല്‍ കൃഷ്ണന്‍ (64) മഹാരാഷ്ട്രയിലെ പൂനയില്‍ നിര്യാതനായി. കണ്ണപുരം മൊട്ടമ്മലിലെ കാര്‍ത്ത്യായനിയാണ് ഭാര്യ. മക്കള്‍: നിമിഷ, വൈശാഖ്. മരുമകന്‍: വരുണ്‍ (ധര്‍മ്മടം). സഹോദരികള്‍: സുശീല (കുറ്റിക്കോല്‍), ശോഭന (മൊട്ടമ്മല്‍), രമ(വെങ്ങര). സഞ്ചയനം വെള്ളിയാഴ്ച്ച.