നഗരസഭയും ആര്‍.ഡി.ഒയും നോക്കുകുത്തിയായി-സോമേശ്വരം സാംസ്‌ക്കാരികസമിതി മാതൃകയായി.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നഗരസഭയും ആര്‍.ഡി.ഒയും ദേശീയപാത അധികൃതരും നോക്കുകുത്തിയായപ്പോള്‍ സോമേശ്വരം സാംസ്‌ക്കാരിക സമിതി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദേശീയപാതയിലെ തകര്‍ന്ന ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറിന് മേല്‍ക്കൂര സ്ഥാപിച്ച് സമിതി മാതൃകയായി. തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിലും നഗരസഭയിലുമായി ചൂടുപിടിച്ചുനിന്ന പ്രശ്‌നത്തിന് വെറും 6000 … Read More

ഇല്ല-പോസ്റ്റ് ഇനി വീഴില്ല–റിക്കാര്‍ഡ് വേഗത്തില്‍ നടപടിയെടുത്ത് കെ.എസ്.ഇ.ബി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ഇല്ല, ഇനി പോസ്റ്റ് പൊട്ടിവീഴില്ല, തളിപ്പറമ്പ് കെ.എസ്.ഇ.ബി അടിയന്തിരമായി ഇടപെട്ട് മെയിന്‍ റോഡിലെ അപകടപോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചു. ഇന്നലെ ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് ഇന്ന് രാവിലെ തന്നെ വൈദ്യുതി വകുപ്പ് അധികൃതര്‍ … Read More

ചിറവക്കില്‍ രണ്ട് ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറുകള്‍-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–

തളിപ്പറമ്പ്: ചിറവക്കില്‍ അടിയന്തിരമായി രണ്ട് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ന്റെ തുടക്കത്തിലും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള ദേശീയപാതയിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ തീരുമാനമായത്. മെയ്-28 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ബസ് ഷെല്‍ട്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ … Read More

ചെറുശ്ശേരി സര്‍ഗ്ഗാലയക്ക് 94 ലക്ഷം.—-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

തളിപ്പറമ്പ്: ചെറുശ്ശേരി സര്‍ഗ്ഗാലയയുടെ നവീകരണത്തിന് 94 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും, നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. മെയ്-16 ന് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം … Read More

പനീറിന് ചെറിയ വലിയ വീടായി-ഇനി സുഖമായി നിവര്‍ന്നുനില്‍ക്കാം.

തളിപ്പറമ്പ്: പനീറിന് ഇനി സുഖമായി നിവര്‍ന്നു നില്‍ക്കാം, നാട്ടുകാരുടെ നേതൃത്വത്തില്‍ പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് പനീറിന്റെ ദുരിത ജീവിതം ആദ്യമായി ജനശ്രദ്ധയിലെത്തിച്ചത്. വയോധികനായ തമിഴ്‌നാട് സ്വദേശിക്കാണ് വര്‍ഷങ്ങളായി ഇദ്ദേഹം താമസിച്ചുവരുന്ന കുടിലിന് സമീപം പുതിയ ചെറിയ വീട് … Read More

റോഡ് OK ആയി- പക്ഷെ, കുളം കുഴിച്ചപ്പോള്‍ പൊങ്ങി വന്നത് അഴിമതിക്കഥ–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–

തളിപ്പറമ്പ്: കുഞ്ഞരയാല്‍ കാക്കാഞ്ചാല്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി അധികൃതരുടെ അടിയന്തിര ഇടപെടല്‍. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് കുളം അറ്റാച്ച്ഡ് റോഡ് എന്ന് വിശേഷിപ്പിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് അടിയന്തിര അറ്റകുറ്റപ്പണികളുമായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ രംഗത്ത് വന്നത്. കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസില്‍ ഇന്ന് രാവിലെ … Read More

ഇനി മുതല്‍ ട്രോളിയുമുണ്ടാകും ജീവനക്കാരുമുണ്ടാകും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ പോര്‍ട്ടിക്കോയില്‍ ഇനിമുതല്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികളെ കൊണ്ടുപോകാന്‍ ട്രോളിയും ജീവനക്കാരും ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ ആരോഗ്യമന്ത്രി വന്ന സമയത്ത് അത്യാഹിത വിഭാഗത്തിലെത്തിയ രോഗിക്ക് കൃത്യസമയത്ത് ട്രോളി കിട്ടാതിരുന്ന സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. … Read More

തളിപ്പറമ്പ് മണ്ഡലത്തില്‍ വികസനരംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

തളിപ്പറമ്പ്: മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മുന്നേറ്റത്തിന് വിപുലമായ വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപംനല്‍കിയിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. തളിപ്പരമ്പില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസുമായി സംസാരിക്കവെയാണ് മന്ത്രി തളിപ്പറമ്പിലെ വിവിധ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ … Read More

മെഡിക്കല്‍ കോളേജിന്റെ ശുദ്ധജലശേഖരം ഇനി ഏതാനും ദിവസം മാത്രം–60 വര്‍ഷം പഴക്കമുള്ള കിണര്‍ മൂടും

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ദിവസം രണ്ടുമണിക്കൂര്‍ ഇടവേളയിട്ട് അറുപത് വര്‍ഷം മുടങ്ങാതെ വെള്ളം പമ്പുചെയ്ത കിണര്‍ ഇനി അതാനും ദിവസങ്ങള്‍ മാത്രം. പരിയാരത്തെ ടി.ബി.സാനിട്ടോറിയത്തിന് വേണ്ടി 1961 ല്‍ നിര്‍മ്മിച്ച കിണറാണ് ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇല്ലാതാവുന്നത്. ഇന്നും 22 മണിക്കൂറോളം ഇവിടെ … Read More

ജനകീയവിഷയങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിക്കാം-

പ്രിയപ്പെട്ട വായനക്കാരെ, ജനകീയ വിഷയങ്ങള്‍ വാര്‍ത്തകളിലുടെ പൊതുസമക്ഷം കൊണ്ടുവരുന്നതിലും നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിന് സാധിച്ചിട്ടുണ്ട്. പല ജനകീയ പ്രശ്‌നങ്ങളും പരിഹാരമില്ലാതെ നീണ്ടുപോകുകയാണ്. കാണേണ്ടവര്‍ പലതും കണ്ടില്ലെന്ന് നടിക്കുന്നു. അത്തരം വിഷയങ്ങള്‍ നിങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിന്റെ … Read More