തലക്ക് മുകളില്‍ അപകടം-ഭിലായ് കോംപ്ലക്‌സിന് മുന്നില്‍.

മാതമംഗലം: ഉണങ്ങി നില്‍ക്കുന്ന കൂറ്റന്‍ കാഞ്ഞിരമരം കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണിയായി. നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന പിലത്തറ-മാതമംഗലം റോഡില്‍ ഭിലായ് കോംപ്ലക്‌സിന് സമീപത്തായാണ് ശിഖരങ്ങള്‍ ഉള്‍പ്പെടെ ഉണങ്ങിയ മരം നില്‍ക്കുന്നത്. നാട്ടുകാര്‍ നിരവധിതവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും മുറിച്ചുമാറ്റാന്‍ തയ്യാറായില്ല. കഴിഞ്ഞ … Read More

സി.പി.ഐ മാതമംഗലം ലോക്കല്‍ കമ്മറ്റി കാല്‍നടപ്രചരണ ജാഥ.

മാതമംഗലം: സി പി ഐ മാതമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ കാല്‍നടജാഥ വെള്ളോറയില്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്ര പണിക്കര്‍ അധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ അനിക്കം, വിനോദ് വെള്ളോറ, പി.പ്രേമ എന്നിവര്‍ പ്രസംഗിച്ചു. … Read More

മാതമംഗലത്ത് ബേക്കറികളിലും ഹോട്ടലുകളിലും റെയിഡ്-വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി.

മാതമംഗലം: ഹെല്‍ത്തി കേരളം പരിപാടിയുടെ ഭാഗമായി എരമം-കുറ്റൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ശാസ്ത്രീയമാലിന്യ സംസ്‌ക്കരണ സംവിധാനമൊരുക്കാത്തതും പാകംചെയ്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ച സ്ഥാപനങ്ങള്‍ക്കും കേന്ദ്ര പുകയില നിയമം അനുശാസിക്കാത്ത സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി പിഴ … Read More

ചെണ്ടുമല്ലിതൈകള്‍ വാടിനശിക്കുന്നു, പൂക്കുന്നത് നിരാശ.

പിലാത്തറ: ചെണ്ടുമല്ലിപ്പാടങ്ങളില്‍ നിരാശ പൂക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓണത്തിന് ഒരുകുട്ട പൂവ് പദ്ധതിയില്‍ ചെണ്ടുമല്ലികൃഷിക്കിറങ്ങിയവര്‍ രോഗബാധകാരണം നിരാശയില്‍. ഏതാണ്ട് എല്ലായിടത്തും രോഗബാധ വ്യാപകമാണ്. മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചെണ്ടുമല്ലിപ്പാടത്തും രോഗബാധ രൂക്ഷമാവുന്നു. വിരിയും മുമ്പ് തന്നെ ചെടികള്‍ വാടിത്തുടങ്ങിയത് … Read More

ഫെയ്‌സ് മാതമംഗലം പതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.

മാതമംഗലം: മാതമംഗലത്തെ കലാസാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം എസ്.എസ്.എല്‍.സി-പ്ലസ്ടു- നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളുടെ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. പി.പി. സദാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് പ്രസിഡന്റ് കെ.പ്രിയേഷ് അധ്യക്ഷത വഹിച്ചു. എരമം-കുറ്റൂര്‍ … Read More

കിത്താബ് പദ്ധതിയില്‍ പുസ്തകവിതരണം നടത്തി

മാതമംഗലം. എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടുംബശ്രീ സിഡിഎസ്, ജ്ഞാന ഭാരതി ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ പതിനഞ്ചാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുസ്തകവിതരണം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ചെറുകുന്നത്ത് ഉദ്ഘാടനം ചെയ്തു. സിഡിഎസ് വൈസ് … Read More

സൂക്ഷിക്കുക-ഈ വണ്‍വേ അനധികൃതം-അനാവശ്യം-ഉത്തരവാദപ്പെട്ടവര്‍ കാണുന്നില്ലേ?

പിലാത്തറ: പിലാത്തറ മാതമംഗലം റൂട്ടില്‍ അനധികൃത വണ്‍വേ. വണ്ണാത്തിപ്പുഴക്ക് കുറുകെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ പാലവും ആപ്രോച്ച്റോഡും മാര്‍ച്ച് 9 നാണ് മന്ത്രി പി.എ മുഹമ്മദ്റിയാസ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. ഇതോടെ ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പാലത്തിലൂടെയാണ് സര്‍വീസ് … Read More

ജ്ഞാനഭാരതി ഗ്രന്ഥാലയം മല്ലിശ്ശേരി കരുണാകരന്‍ അനുസ്മണം, പൂര്‍വിക നേതൃത്വ സംഗമം

മാതമംഗലം: മാതമംഗലത്തിന്റെ അക്ഷര വെളിച്ചമായ ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വിക നേതൃത്വ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ മുന്‍കാല ഭാരവാഹികളെ ആദരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗന്ഥശാല … Read More

പച്ചടക്ക-പഴുത്തടക്ക മാലകള്‍ തൂണുകളില്‍ നിറഞ്ഞു-മാതമംഗലം നീലിയാര്‍ ക്ഷേത്രോല്‍സവം സമാപനം നാളെ.

പരിയാരം:ചെമ്മണ്‍കുന്നിന്റെ താഴ്‌വാരമായ വണ്ണാത്തിപ്പുഴക്കരയിലെ നീലിയാര്‍ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടസമാപനം നാളെ. പ്രകൃതിക്കിണങ്ങിയ രീതിയില്‍ ക്ഷേത്രത്തിലെ പത്ത് തൂണുകളിലായി പഴത്തടക്കയും പച്ചടക്കയും കോര്‍ത്ത് നിര്‍മ്മിക്കുന്ന അടക്കാത്തൂണുകളാണ് മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തെ വേറിട്ടുനിര്‍ത്തുന്നത്. 20,000 അടക്കകളാണ് നൂലുകളില്‍ കോര്‍ത്ത് തൂണുകളെ അലങ്കരിക്കുന്നത്. കാര്‍ഷികസമൃദ്ധി വിളിച്ചോതുന്ന … Read More

നീലിയാര്‍ഭഗവതി ക്ഷേത്രം കളിയാട്ടം ഫെബ്രുവരി-4 മുതല്‍ 8 വരെ.

മാതമംഗലം: പ്രസിദ്ധമായ പുനിയംകോട് നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 4 മുതല്‍ 8 വരെ നടക്കും. 4 വൈകുന്നേരം 4.30 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര.6ന് ദീപാരാധന. 7-ന് കലാപരിപാടികള്‍, നിറമാല-രാത്രി 9 ന് കളിയാട്ടം തുടങ്ങല്‍. 5 ന് വൈകുന്നേരം … Read More