കൊടിയുമില്ല, കൊടിമരവുമില്ല, തറയുമില്ല-

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ 15 വര്‍ഷത്തിന് ശേഷം ഉയര്‍ത്തിയ കോണ്‍ഗ്രസ് കൊടിയും കൊടിമരവും തറയും അപ്രത്യക്ഷമായി. കൊടിരമങ്ങള്‍ സ്ഥിരമായി നശിപ്പിക്കപ്പെടുന്നതിനാല്‍ ഇവിടെ കൊടി ഉയര്‍ത്തുന്നത് പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ ഉപേക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ ബൂത്ത് കമ്മറ്റി പ്രസിഡന്റ് പി.വി.നാണുവിന്റെ നേതൃത്വത്തില്‍ പ്രഭാതഭേരിയും അതിന് ശേഷം … Read More

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി.

തളിപ്പറമ്പ്: ഈ ഫോട്ടോയില്‍ കാണുന്ന കുറുമാത്തൂര്‍ പൊക്കുണ്ടിലുള്ള നാജിഹ് (12)വയസ്സ് .ഇന്ന് (11-08-22)രാവിലെ മുതല്‍ കാണാനില്ല. നിടുവാലൂര്‍ യു.പി.സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. കണ്ടു കിട്ടുന്നവര്‍ 9544907905, 9526541527 ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു.

കാണാനില്ല-കണ്ടാല്‍ അറിയിക്കണേ-

കതിരൂര്‍: മധ്യവയസ്‌ക്കനെ കാണാതായി. മുതിയങ്ങയിലെ നബീസുവിന്റെ മകന്‍ തൈക്കണ്ടിയില്‍ വീട്ടില്‍ സലീമിനെയാണ് (48) 2022 മെയ് 6 മുതല്‍ കാണാതായത്. ചെറിയ മാനസിക അസ്വാസ്ഥ്യമുണ്ട് . കൈകള്‍ കൊണ്ട് മുഷ്ടി ചുരുട്ടി ബലം പിടിച്ച് ആംഗ്യങ്ങള്‍ കാണിക്കുന്ന സ്വഭാ വമുണ്ട്. സിഗററ്റ്, … Read More

പപ്പട വ്യാപാരി വിജയന്‍പിള്ളയെ കാണാനില്ലെന്ന് പരാതി.

തളിപ്പറമ്പ്: ചിറവക്ക് സ്വദേശിയെ കാണാതായി, ആത്മഹത്യാകുറിപ്പെഴുതിവെച്ചത് വീട്ടുകാര്‍ പോലീസിന് കൈമാറി. ചിറവക്ക് ശങ്കരനിലയത്തിലെ പപ്പട നിര്‍മ്മാതാവ് പി.വി.വിജയന്‍പിള്ളയെയാണ്(64) കാണാതായത്. മകന്‍ വൈഷ്ണവിന്റെ പരാതിയില്‍ കേസെടുത്ത് തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു. 29 ന് രാത്രി എട്ടരക്കാണ് ഇദ്ദേഹത്തെ കുടുംബവീട്ടില്‍ നിന്ന് കാണാതായത്. കുടുംബസ്വത്തില്‍ … Read More

100 കോടിക്കാരന്റെ സഹായിയെ കാണാനില്ലെന്ന്, തട്ടിക്കൊണ്ടുപോയെന്ന് സംശയം-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ സഹായിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ ടി.പി.സൂഹൈറിനെയാണ്(26) ജൂലായ് 23 മുതല്‍ കാണാനില്ലെന്ന് മാതാവ് തറച്ചാണ്ടിലകത്ത് വീട്ടില്‍ ആത്തിക്ക പരാതി നല്‍കിയത്. 23 ന് രാവിലെ … Read More

കാണാതായ വയോധിക വീട്ടില്‍ തിരിച്ചെത്തി.

തളിപ്പറമ്പ്: കാണാതായ വയോധിക തിരിച്ചെത്തി. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കാണാതായ കരിമ്പം അള്ളാംകുളം മൈത്രി നഗറിലെ ഇലവുങ്കല്‍ റോസമ്മ ഏബ്രഹാമാണ്(82) ഇന്ന് പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ തിരിച്ചെത്തിയത്. മാഹി പള്ളിയില്‍ പോയതായാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചത്.

വയോധികയെ കാണാതായി-

തളിപ്പറമ്പ്: വയോധികയെ കാണാതായി. കരിമ്പം അള്ളാംകുളത്തെ മൈത്രിനഗറില്‍ ഇലവുംകുന്നേല്‍ വീട്ടില്‍ റോസമ്മ ഏബ്രഹാമിനെയാണ്(82) കാണാതായത്. രാവിലെ 9.45 മുതല്‍ കാണാനില്ലെന്ന് മകന്‍ ഷാജു ഏബ്രഹാം തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തിലേക്ക് പോയതായി സംശയിക്കുന്നുണ്ട്. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെ … Read More

15 വയസുകാരിയെ കാണാതായി-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനിയെ കാണാതായി. ആന്തൂര്‍ നഗരസഭാ പരിധിയിലെ വീട്ടില്‍ നിന്നും 25 ന് (ശനി-ഇന്നലെ) രാവിലെ ഒന്‍പതോടെ വീട്ടില്‍ നിന്നും സ്‌കൂളിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. പരാതിയേതുടര്‍ന്ന് … Read More

തൃശൂര്‍ സ്വദേശിയെ പറശിനിക്കടവില്‍ കാണാതായി

വിവരം ലഭിക്കുന്നവര്‍ 9497964168 എന്ന നമ്പറില്‍ തളിപ്പറമ്പ് പോലീസിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തളിപ്പറമ്പ്: പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ തൃശൂര്‍സ്വദേശിയെ കാണാതായതായി പരാതി, പോലീസ് കേസെടുത്തു. ഇന്ന് രാവിലെ കുടുംബത്തോടൊപ്പം മുത്തപ്പന്‍ക്ഷേത്രത്തിലെത്തിയ എന്‍.കെ.മാങ്ങോടന്‍(70), തൃശൂര്‍ എന്നയാളെയാണ് കാണാതായത്. വൈകുന്നേരം നാലരയോടെ ക്ഷേത്രത്തില്‍ നിന്നും തിരിച്ചുപോകാന്‍ … Read More

പട്ടുവത്തെ ആരോമലിനെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായി

തളിപ്പറമ്പ്: വെള്ളിക്കീല്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പട്ടുവം പരണൂലിലെ രമേശന്‍-റീത്ത ദമ്പതികളുടെ മകന്‍ കെ.ആരോമലിനെയാണ് (16) ഇന്ന് വൈകുന്നേരം ആറോടെ വെള്ളിക്കീല്‍ പുഴയില്‍ കാണാതായത്. കൂട്ടുകാരുമൈാത്ത് പുഴയില്‍ കുളിക്കാനെത്തിയ ആരോമല്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ … Read More