നാട്ടുകാരെ കൊല്ലാന്‍ ബി.എസ്.എന്‍.എല്ലിന്റെ ഒടുക്കത്തെ പില്ലര്‍.

തളിപ്പറമ്പ്: നാട്ടുകാരെ കൊല്ലാനായി എയര്‍പോര്‍ട്ട് റോഡില്‍ ബി.എസ്.എന്‍.എല്‍ വക പഴകി തുരുമ്പിച്ച കേബിള്‍ പില്ലര്‍. ചിന്‍മയ റോഡില്‍ നിന്നും പാലകുളങ്ങരയിലേക്കുള്ള ജംഗ്ഷനിലാണ് ഈ അപകട പില്ലര്‍. വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഈ പില്ലറില്‍ കണക്ഷനുകളൊന്നും ഇല്ലെങ്കിലും, ഇത് തുരുമ്പിച്ച് തീര്‍ന്നുകൊണ്ടിരിക്കയാണെങ്കിലും ഇതേവരെ നീക്കം … Read More

പാലകുളങ്ങരയിലെ സന്തോഷ്(51) നിര്യാതനായി.

തളിപ്പറമ്പ്: പാലകുളങ്ങരയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ സന്തോഷ് (51) നിര്യാതനായി. കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ്. കുട്ടപ്പന്‍ ആചാരി- ശാന്തമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മന്ദോട്ടി ദീപ ( ബി.എം.എസ് തളിപ്പറമ്പ് മേഖല ട്രഷറര്‍). മക്കള്‍: സന്ദീപ്, ദയ. സഹോദരങ്ങള്‍: വേണു, ഗണേശന്‍, രാധാകൃഷ്ണന്‍ , … Read More

വാര്‍ത്തയില്‍ പ്രവചിച്ചത് പോലെ അപകടം നടന്നു-മൂന്ന് മാസത്തിന് ശേഷം പോസ്റ്റ് തകര്‍ന്നു. സെപ്തംബര്‍ 1 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

  തളിപ്പറമ്പ്: മൂന്ന് മാസത്തിന് ശേഷം കെ.എസ്.ഇ.ബി അധികൃതരുടെ ഉറക്കം ഞെട്ടി. അപകടാവസ്ഥയില്‍ റോഡിലേക്ക് ചെരിയാന്‍ ുടങ്ങിയ വൈദ്യുതി തൂണില്‍ ലോറിയിടിച്ചു. മധ്യഭാഗത്തുനിന്ന് പൊട്ടിയ തൂണ്‍ മാറ്റിയിടല്‍ തകൃതിയാക്കി കെ.എസ്.ഇ.ബി. 2022 സെപ്തംബര്‍ 1 നാണ് പാലകുളങ്ങര റോഡില്‍ വൈദ്യുതി തൂണ്‍ … Read More

ദീപപ്രഭയില്‍ മുങ്ങി പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം

തളിപ്പറമ്പ്: ദീപപ്രഭയില്‍ മുങ്ങി പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം. ദീപാവലിനാളില്‍ ക്ഷേത്രത്തില്‍ നല്ലതോതില്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം നല്ല തോതിലുള്ള പങ്കാളിത്തമാണ് ക്ഷേത്രത്തില്‍ ഉണ്ടായതെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ പറഞ്ഞു. ക്ഷേത്രത്തിലും കുളക്കരയിലും ഭക്തജനങ്ങള്‍ ദീപം തെളിയിച്ചു.  

പാലകുളങ്ങരയില്‍ അഖണ്ഡരാമായണ പാരായണം സമാപിച്ചു.

  തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരുമാസക്കാലമായി നടന്നുവന്ന രാമായണപാരായണം ഇന്ന് അഖണ്ഡ രാമായണ പാരായണത്തോടെ സമാപിച്ചു. ഉച്ചക്ക് നടത്തിയ അന്നദാനത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. കാലത്ത് 6 മണിക്ക് തുടങ്ങിയ പാരായണം വൈകുന്നേരം 6 മണിക്ക് സമാപിച്ചു. മുഴുവന്‍ … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഖണ്ഡരാമായണ പാരായണവും അന്നദാനവും നാളെ

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശാസ്താ പുരാണ പാരായണ സംഘത്തിന്റെ നേതൃത്വത്തില്‍ ജൂലായ് 17 മുതല്‍ നടന്നുവരുന്ന രാമായണ പാരായണം നാളെ(ആഗ്‌സ്ത്-16 ന് ചൊവ്വാഴ്ച്ച) അഖണ്ഡരാമായണ പാരായണത്തോടെ സമാപിക്കുകയാണ്. ഇതോടനുബന്ധിച്ച് അന്നദാനവും ഉണ്ടായിരിക്കും. ഒരു മാസം നീണ്ടു നിന്ന രാമായണപാരായണ പരമ്പരക്ക് … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പുരാണ പാരായണ സംഘം രൂപീകരിച്ചു.

പി.മാധവി പ്രസിഡന്റ് പുത്തലത്ത് താരാമണി സെക്രട്ടെറി തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി പുരാണ പാരായണം നടത്തുന്നവര്‍ക്കായി ശാസ്താ പുരാണ പാരായണ സംഘം എന്ന പേരില്‍ സമിതി രൂപീകരിച്ചു. ട്രസ്റ്റി ബോര്‍ഡിന്റെയും എക്‌സിക്യൂട്ടീവ് ഓഫീസറുടേയും കൂട്ടായ തീരുമാന പ്രകാരമാണ് സമിതി … Read More

പാലകുളങ്ങരയിലെ ദേര്‍മ്മല്‍ കല്യാണി(85) നിര്യാതയായി.

തളിപ്പറമ്പ്: പാലകുളങ്ങരയിലെ ദേര്‍മ്മല്‍ കല്ല്യാണി (85) നിര്യാതനായി. മക്കള്‍: ഗംഗാധരന്‍, കൃഷ്ണന്‍, വത്സല, ശാന്ത. മരുമക്കള്‍: വേണുഗോപാലന്‍, ചന്ദ്രന്‍ (പാലകുളങ്ങര റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം), ശകുന്തള, യശോദ. ഭൗതിക ശരീരം നാളെ രാവിലെ 7.30 മണിക്ക് ശേഷം പാലകുളങ്ങര … Read More

ആര്‍ക്കുവേണ്ടിയാണപ്പാ ഈ തുരുമ്പ് ബോര്‍ഡ്–?

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ജനകീയാസൂത്രണത്തിന്റെ സ്മാരകം തുരുമ്പിക്കുന്നു, കാല്‍നടയാത്രക്കാര്‍ക്ക് ഉപദ്രവമായി മാറിയ ഈ തുരുമ്പന്‍ ബോര്‍ഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാര്‍. പാലകുളങ്ങര ക്ഷേത്രം റോഡിലാണ് ആര്‍ക്കും വേണ്ടാത്ത ഈ ബോര്‍ഡ് ജനത്തിന് ശല്യമായി നിലകൊള്ളുന്നത്. 1996 ല്‍ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ച … Read More

ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര സപ്താഹം അഞ്ചാംദിനത്തില്‍ ഭക്തജനപ്രവാഹം.

തളിപ്പറമ്പ്: ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹം ഇന്ന് അഞ്ചാം ദിനം വിശേഷ പരിപാടികളോടെ സമാപിച്ചു. കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. ബാലലീല, കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം, ഉദ്ദവദൂത്, രുഗ്മിണീ സ്വയംവരം എന്നിവയായിരുന്നു … Read More