കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ബസ് സമരം തുടരുന്നു–പ്രശ്‌നം പരിഹരിക്കാന്‍ ആര്‍.ഡി.ഒ ഇടപെടും

തളിപ്പറമ്പ്: ബസ് ജീവനക്കാരെ ആക്രമിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്നതുവരെ ബസ് സമരം തുടരുമെന്ന് സമരംചെയ്യുന്ന ബസ് ജീവനക്കാര്‍ പറഞ്ഞു. ഇന്ന് കണ്ണൂരിനും പയ്യന്നൂരിനുമിടയില്‍ സ്വകാര്യബസുകളുടെ സമരം തുടരുകയാണെന്നും അവര്‍ പറഞ്ഞു. അക്രമികളായ 10 പേര്‍ക്കെതിരെ കേസെടുത്തതായി പരിയാരം പോലീസ് … Read More

ജോലിചെയ്തതിന്റെ കൂലിക്ക് എല്ലാമാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരം ചെയ്യിക്കുന്നത് സര്‍ക്കാറിന് ഭൂഷണമോ-നാരായണന്‍കുട്ടി മനിയേരി

പരിയാരം: ജോലിചെയ്തതിന്റെ കൂലികിട്ടാന്‍ എല്ലാ മാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരങ്ങള്‍ നടത്തിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിലയിരുത്തണമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നാരായണന്‍കുട്ടി മനിയേരി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ … Read More

പന്ത്രണ്ട് 12 ചന്ദനമരങ്ങള്‍ മോഷണം പോയി–വൃദ്ധ ദമ്പതികളുടെ വീട്ടുപറമ്പില്‍ നിന്നും

പരിയാരം:വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെ പറമ്പില്‍ നിന്നില്‍ പന്ത്രണ്ട് ചന്ദന മരങ്ങള്‍ മോഷണം പോയി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനത്ത് വട്ടക്കണ്ടി ശാന്തയുടെ വീട്ട് പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ രാത്രി മുറിച്ച് കടത്തിയത്. കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. മരങ്ങള്‍ മുറിച്ചിടാന്‍ … Read More

ദൂരൂഹസാഹചര്യത്തില്‍ തീപിടുത്തം-25 ഏക്കറിലേറെ കത്തിനശിച്ചു-

പരിയാരം: ദുരൂഹസാഹചര്യത്തില്‍ വന്‍ തീപിടുത്തം 25 ഏക്കറോളം സ്ഥലത്തെ കാട്ടുമരങ്ങളും കശുമാവുകളും ഉള്‍പ്പെടെ കത്തിനശിച്ചു. പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളില്‍ പെടുന്ന കാരക്കുണ്ട്, അവുങ്ങുംപൊയില്‍. എം.എം.നോളജ് കോളേജ് പരിസരം എന്നിവിടങ്ങളിലായിരുന്നു ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ തീ പടര്‍ന്നുപിടിച്ചത്. മിച്ചഭൂമിയായി കിടക്കുന്ന സ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ … Read More

ഔഷധി ഗാര്‍ഡനില്‍ ഇനി പച്ചമരുന്നുകളും–മുറികൂട്ടി കൃഷിക്ക് തുടക്കമായി

പരിയാരം: ഔഷധിയില്‍ ഇനി എല്ലായിനം പച്ചമരുന്നുകളും ലഭ്യമാക്കാന്‍ പദ്ധതി തയ്യാറായി. പരിയാരത്തെ ഔഷധസസ്യ ഗാര്‍ഡനിലാണ് പച്ചമരുന്നുകള്‍ കൃഷിചെയ്യുന്നത്. ആദ്യഘട്ടമായി മുറികൂട്ടി എന്ന പേരിലറിയപ്പെടുന്ന പച്ചമരുന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരിക്കുന്നത്. ഔഷധിയുടെ മരുന്നുകളുടെ ചേരുവയല്ലെങ്കിലും മുറികൂട്ടി വളരെ പ്രധാനപ്പെട്ട പച്ചമരുന്നുന്നാണ്യ ശരീരത്തിലുണ്ടാവുന്ന മുറിവുകളെ … Read More

ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഇല്ല–കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികള്‍ മരിക്കുന്നു-

70,000 ശമ്പളത്തിന് നില്‍ക്കാന്‍ ആളില്ല- പരിയാരം: ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഇല്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയെത്തുന്നവര്‍ പലരും മരണപ്പെടുന്നു. കരള്‍രോഗം ബാധിച്ച് രക്തം ഛര്‍ദ്ദിച്ച് എത്തുന്ന രോഗികളില്‍ ഞരമ്പുകള്‍ ബ്ലാങ്ക് ചെയ്യുകയെന്ന (കെട്ടിയിടുന്ന)അടിയന്തിര ചികില്‍സ ചെയ്യാന്‍ ഗ്യാസ്‌ട്രോ എന്റോളജിസ്റ്റിന് മാത്രമേ … Read More

രാജാജി പാര്‍ക്കും പ്രസംഗപീഠവും സംരക്ഷിക്കണം–സ്മാരകമാക്കണമെന്നും ആവശ്യമുയരുന്നു

പണം പിരിക്കാന്‍ ഹേമമാലിനിയുടെ ഡാന്‍സും എം.എസ്.സുബ്ബലക്ഷ്മിയുടെ കച്ചേരിയും പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രാജാജി പാര്‍ക്കും പ്രസംഗപീഠവും കാടുകയറി. 1953 നവംബര്‍ 22 നാണ് അന്നത്തെ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന സി.രാജഗോപാലാചാരി ടി.ബി.സാനിട്ടോറിയം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനെത്തിയ രാജാജി പ്രസംഗിച്ച സ്ഥലവും … Read More

കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു-

പരിയാരം: നിര്‍മ്മാണ ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ അതിഥി തൊഴിലാളി മരിച്ചു. ആസാം സ്വദേശി സഞ്ജിത്ത് ദേവനാഥ്(30) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന്റെ പേവാര്‍ഡ് നിര്‍മ്മാണജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ താഴെ വീണത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം … Read More

അവശനിലയില്‍ കണ്ട യുവാവിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി രക്ഷകനായി-

പരിയാരം: രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ട യുവാവിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രക്ഷകനായി. ഇന്ന് രാവിലെ പത്തോടെയാണ് ആയുര്‍വേദ കോളേജിന് സമീപത്തെ വിജനമായ റോഡില്‍ യുവാവിനെ കണ്ടത് സി.പി.എം കോട്ടത്തുംചാല്‍ ബ്രാഞ്ച് സെക്രട്ടറിയും ചെറുതാഴം ബാങ്ക് പരിയാരം മെഡിക്കല്‍ കോളേജ് ശാഖാ … Read More

ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല—–പതിനഞ്ച്

പരിയാരം: ഒന്നല്ല, രണ്ടല്ല, മൂന്നല്ല–പതിനഞ്ചിനം ചീരകളുമായി നാഗാര്‍ജുന്‍. ഔഷധങ്ങളുടെ കലവറയായ പൊന്നങ്കണ്ണിച്ചീര, ഇലക്കറിയികളിലെ ചക്രവര്‍ത്തിയായ ചക്രവര്‍ത്തിച്ചീര, വേലിയില്‍ പടര്‍ന്ന് പാടങ്ങള്‍ക്ക് സംരക്ഷണഭിത്തിയൊരുക്കുന്ന വഷളച്ചീര—തീര്‍ന്നില്ല പതിനഞ്ചിലധികം ചീരയെ പരിചയപ്പെടാം പരിയാരം മെഡിക്കല്‍ കോളജിനു സമീപത്തെ ഈ ചീര തോട്ടത്തില്‍. സര്‍വ്വസാധാരണമായ ചുവന്ന ചീര, … Read More