ഇടപെടല്‍ കല്ലിങ്കീല്‍ സ്റ്റൈല്‍-സ്‌ളാബുകള്‍ നേരെയായായി.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി മുമ്പാകെ വന്ന പരാതിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കണ്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. പുക്കോത്ത് നടയിലെ ദേശീയ പതയോരത്തെ ഓവുചാലിന്റെ അപകടാവസ്ഥയിലായിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ നേരെയാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. തളിപ്പറമ്പില്‍ നിന്നും കണ്ണുരിലേക്ക് പോകുന്ന റോഡിലെ … Read More

പൂക്കോത്ത്‌നടയല്ല, ബാരിക്കേഡ്‌നട-വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതനട

തളിപ്പറമ്പ്: പുരാണപ്രസിദ്ധമായ പൂക്കോത്ത്‌നടയെ ബാരിക്കേഡ്‌നടയാക്കി മാറ്റിയ പോലീസ് നടപടി പ്രതിഷേധത്തിനിടയാക്കി. തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായിട്ടാണ് കോടതി വിധിയെ തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കാനായി പോലീസ് ദേശീയപാതയോരമായ ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഉല്‍സവത്തിന് ദേശീയപാതയില്‍ ഗതാഗതം തടയുന്നത് ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നതിനാണ് ഇരുഭാഗത്തും … Read More

പൂക്കോത്ത്‌നടയിലെ അപൂര്‍വ്വ കാഴ്ച്ച-ബാരിക്കേഡിന് നടുവിലൂടെ വാഹനം കടത്തിവിട്ടു.

തളിപ്പറമ്പ്: ഇത്തരത്തിലൊരു കാഴ്ച്ച ഇതിന് മുമ്പ് കണ്ടവര്‍ ഉണ്ടാകുമോ എന്ന് പറയാനാവില്ല. പൂക്കോത്ത്‌നടയില്‍ തൃച്ചംബരം ഉല്‍സവകാലത്ത് ദേശീയപാതയിലൂടെ വാഹനം കടന്നുപോകുന്ന അപൂര്‍വ്വ കാഴ്ച്ചക്ക് ഇന്നത്തെ രാത്രി സാക്ഷിയായി. പൂക്കോത്ത്‌നടയിലൂടെ വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ റോഡിന് ഇരുവശത്തും ബാരിക്കേഡുകള്‍ … Read More

കലാപരിപാടികള്‍ പൂക്കോത്ത്‌നടയില്‍ തന്നെ– മന്ത്രി കെ.രാധാകൃഷ്ണന്‍ പങ്കെടുക്കില്ല.

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി പൂക്കോത്ത്‌നടയില്‍ ഇന്ന് നടക്കുന്ന സാംസ്‌ക്കാരിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ പങ്കെടുക്കില്ല. പൂക്കോത്ത്‌നടയിലൂടെയുള്ള ദേശീയപാതയില്‍ വാഹനഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രിക്ക് തിരുവനന്തപുരത്ത് നിന്നും മാറിനില്‍ക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ പരിപാടികളുള്ളതിനാലാണ് പങ്കെടുക്കാത്തതെന്നാണ് … Read More

സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം–അന്വേഷണം ഇതരസംസ്ഥാനക്കാരനിലേക്ക്-

തളിപ്പറമ്പ്: പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. ഇതരസംസ്ഥാനക്കാരനായ യുവാവാണ് കവര്‍ച്ചക്കാരനെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ വൈകുന്നേരം 6.10 നാണ് പൂക്കോത്ത്‌നടക്ക് സമീപം വെച്ച് പച്ച ഹൗസില്‍ കമലയുടെ(74) ഒന്നരപവന്‍ സ്വര്‍ണമാല എതിരേ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്തത്. … Read More

ന്നാ നിന്റെ നടുവൊടിയട്ടെ എന്ന് ദേശീയപാത അധികൃതര്‍-

തളിപ്പറമ്പ്: ദേശീയപാതയില്‍ പൂക്കോത്ത്‌നട ബൈപ്പാസ് റോഡരികില്‍ അപകടക്കുഴി. തിരക്കേറിയ ഈ റോഡിലെ നടപ്പാതയിലാണ് സ്ലാബ് തകര്‍ന്ന് ഓവുചാലില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. രാത്രിയില്‍ പലരും കുഴിയില്‍ വീണ് പരിക്ക് പറ്റുന്നത് നിത്യസംഭവമായിരിക്കയാണ്. തകര്‍ന്ന സ്ലാബ് അടിയന്തിരമായി പുന:സ്ഥാപിക്കാത്തപക്ഷം കാല്‍നടയാത്രക്കാര്‍ കുഴിയില്‍ വീണ് നടുവൊടിയുമെന്ന … Read More

പൂക്കോത്ത്‌നടയിലെ പുല്ലാഞ്ഞി ഗോവിന്ദന്‍(88) നിര്യാതനായി.

  സംസ്‌ക്കാരം : നാളെ (23.02.2022) ബുധന്‍ രാവിലെ 11 മണിക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍.   തളിപ്പറമ്പ്: തൃച്ചംബരം പൂക്കോത്തു നടയ്ക്ക് സമീപം പുല്ലാഞ്ഞി ഗോവിന്ദന്‍(മാളികയില്‍-88) നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ മേജറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃച്ചംബരം ശ്രീ വിക്രാനന്തപുരം ക്ഷേത്രത്തിലെ … Read More