നടുവൊടിയാതെ കോട്ടക്കീല്‍ പാലത്തില്‍ കയറാന്‍ വഴിയൊരുങ്ങുന്നു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

പട്ടുവം: പട്ടുവംകടവ്-കോട്ടക്കീല്‍ പാലത്തിലെ അപകടതാഴ്ച്ച പരിഹരിക്കാന്‍ ഒന്‍പതരലക്ഷം രൂപ അനുവദിച്ചതാി എം.വിജിന്‍ എം.എല്‍.എ അറിയിച്ചു. പാലത്തിന്റെ രണ്ട് വശങ്ങളിലും റോഡും പാലവും തമ്മില്‍ താഴ്ച്ചയുള്ളതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ നിരവധിതവണ അപകടത്തില്‍ പെടുകയും ചെയ്തിരുന്നു. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് … Read More

ഇനി റോട്ടറി ജംഗ്ഷന്‍ നഗരത്തിന്റെ തിലകം.

തളിപ്പറമ്പ്: വേണമെന്ന് മനസുവെച്ചാല്‍ എല്ലാം നടക്കും എന്നതിന്റെ മാതൃകയായി മാറിയിരിക്കയാണ് റോട്ടറി ജംഗ്ഷനിലെ ട്രാഫിക് ഐലന്റിന്റെ നവീകരണം. ഇന്ന് പുലര്‍ച്ചയോടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള എല്ലാ നവീകരണ പ്രവൃത്തികളും പൂര്‍ത്തിയായി. രാഷ്ട്രീയകക്ഷികളുടെ കൊടിതോരണങ്ങള്‍ പേറി കാടുകയറിക്കിടക്കുന്ന റോട്ടറി ക്ലബ്ബിന്റെ ട്രാഫിക് ഐലന്റിന്റെ അവസ്ഥ … Read More

തിരുമുറ്റം ഇനി തിളങ്ങും.–തൃച്ചംബരം ക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ലുകല്‍ പതിക്കുന്ന പ്രവൃത്തി ആരംഭിച്ചു-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ല് പാകുന്ന ജോലികള്‍ ആരംഭിച്ചു, ടി.ടി.കെ.ദേവസ്വത്തിന് കീഴില്‍ ജനകീയ കമ്മറ്റിയാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. 23.5 ലക്ഷം രൂപ മുടക്കിയാണ് തിരുമുറ്റം കരിങ്കല്ല് പതിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി പണി പൂര്‍ത്തിയാക്കാനാണ് ദേവസ്വം ശ്രമിക്കുന്നത്. വര്‍ഷങ്ങളായി … Read More

വെച്ചിയോട്ട് ക്ഷേത്രം പരമാവധി വേഗത്തില്‍ പുനര്‍നിര്‍മ്മിക്കും.-കമ്മറ്റി രൂപീകരിച്ചു. കല്ലിങ്കീല്‍ ചെയര്‍മാന്‍, കെ.മുരളീധരന്‍ ട്രഷറര്‍.

തളിപ്പറമ്പ്: തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ച കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതിക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഇന്ന് ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. ഏതാണ്ട് 60 ലക്ഷം രൂപയോളം ചെലവുവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഇതിനായി 201 അംഗ പുനരുദ്ധാരണ … Read More

മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ ഇനി ഹെലികോപ്റ്റര്‍ ഇറങ്ങില്ല, എട്ടാംനിലയെ രക്ഷിക്കാന്‍ മേല്‍ക്കൂരപ്പണി തകൃതിയായി.

  പുതിയ ആശുപത്രി കെട്ടിടം തന്നെ വേണമെന്ന വാദവും ശക്തം. പരിയാരം: ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ ഹെലിപ്പാഡ് ഉള്‍പ്പെടെ വിഭാവനം ചെയ്യപ്പെട്ട പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇനിയൊരിക്കലും അത്തരമൊരു സ്വപ്നം പേരിന് പോലും ഉണ്ടാവില്ല. രോഗിയുമായി എത്തുന്ന ഹെലികോപ്റ്റര്‍ ഇറങ്ങേണ്ട … Read More

26 വര്‍ഷത്തിന് ശേഷം മെഡിക്കല്‍ കോളേജ് കാമ്പസില്‍ റോഡ് നവീകരണം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ തീരുമാനിച്ച വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി എം.വിജിന്‍ എം.എല്‍.എ വിലയിരുത്തി. പ്രവര്‍ത്തി അവസാന ഘട്ടത്തിലെത്തിയ റോഡ് വികസനമാണ് എം.എല്‍ എ നേതൃത്വത്തില്‍ പരിശോധിച്ചത്. പ്രിന്‍സിപ്പാള്‍ ഡോ  പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, കണ്ണൂര്‍ ഗവ. … Read More

പുതുമോടിയില്‍ പഴമ നിലനിര്‍ത്താന്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഒരുങ്ങുന്നു.

തളിപ്പറമ്പ്: 112 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസിന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. 55 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണ ജോലികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. നേരത്തെ ചെറിയ ചെറിയ ചോര്‍ച്ചകള്‍ അടക്കുന്നതിലപ്പുറം യാതൊരു വിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. താലൂക്ക് … Read More

മനുഷ്യ സാഹോദര്യത്തിന്റെ മാതൃകയായി ളാവില്‍ ക്ഷേത്രവും തേര്‍ളായി ദ്വീപും-

  ചെങ്ങളായി: മനുഷ്യനാണ് വലുതെന്ന സന്ദേശവുമായി ഇരു മതവിഭാഗങ്ങളും ളാവില്‍ ശിവക്ഷേത്രത്തിന്റെ നവീകരണത്തിനായി കൈകോര്‍ക്കുന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ തേര്‍ളായി ദ്വീപിലെ ഈ ശിവക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെങ്കിലും ഏറെ ശോചനീയാവസ്ഥയിലാണ്. തേര്‍ളായി ദ്വീപിലെ ഉയര്‍ന്ന പ്രദേശമായ മോലോത്തും കുന്നിലുള്ള ഈ … Read More

കറപ്പക്കുണ്ട് മരണക്കുണ്ടായി മാറുമോ-പത്ത്‌ലക്ഷം സ്വാഹ ആയി.

തളിപ്പറമ്പ്: കറപ്പക്കുണ്ട് എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വാഭാവിക ജലശ്രോതസിന്റെ സംരക്ഷണം തളിപ്പറമ്പ് നഗരസഭ വെറും പിള്ളേര്കളിയായി മാറ്റിയതായി ആക്ഷേപം. രണ്ട് പാറകള്‍ക്കിടയിലൂടെയുള്ള വറ്റാത്ത ഉറവയായിരുന്ന കറപ്പക്കുണ്ട് മാലിന്യനിക്ഷേപകേന്ദ്രമായി മാറ്റിയതിനെതിരെ പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് തളിപ്പറമ്പ് നഗരസഭ 10 ലക്ഷം രൂപ ചെലവിട്ട് … Read More

നെല്ലിപ്പറമ്പ് ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു

തളിപ്പറമ്പ്: ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ പരിയാരം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന നെല്ലിപ്പറമ്പ് ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. മാസ്റ്റര്‍ പ്ലാനില്‍ ഗ്രൗണ്ട് നവീകരണം, ഗാലറി സൗകര്യങ്ങള്‍ ഒരുക്കല്‍, മൈതാനം ഇലക്ട്രിഫിക്കേഷന്‍, ടോയ്‌ലറ്റ് സംവിധാനം … Read More