ശുനകപ്രണയത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണപൊതുവാള്‍

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ശുനകപ്രണയത്തിന്റെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണപൊതുവാള്‍. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ തെരുവ്നായകളുടെ അന്നദാതാവാണ് ഈ 70 കാരന്‍. ശാരീരിക അവശതകള്‍ ഏറെയുണ്ടെങ്കിലും എട്ട് തെരുവ്നായകള്‍ക്കും അവരുടെ രണ്ട് കുഞ്ഞുനായകള്‍ക്കും കൂട്ടായി 24 മണിക്കൂറും ഇദ്ദേഹം തളിപ്പറമ്പ് ബസ്റ്റാന്റ് … Read More

നാടോടി യുവാവിന്റെ നായസ്നേഹം നാട്ടുകാര്‍ക്ക് ദുരിതം.

തളിപ്പറമ്പ്: നാടോടിയുടെ തെരുവ്നായ സ്നേഹം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിലാണ് നാടോടി യുവാവ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സന്ധ്യയോടെ ബിസ്‌ക്കറ്റുമായി ബസ്റ്റാന്റിലെത്തുന്ന ഇയാള്‍ക്ക് ചുറ്റുമായി നായ്ക്കള്‍ തമ്പടിക്കുകയും എറിഞ്ഞുകൊടുക്കുന്ന ബിസ്‌ക്കറ്റിനായി പരസ്പരം കടിപിടികൂടുകയും ചെയ്യുന്നു. കുറച്ചുനാളുകളായി ഇയാള്‍ ഇത് … Read More

പൂമംഗലം ആലയാട് തെരുവ് നായ ശല്യം രൂക്ഷം..

തളിപ്പറമ്പ്: പൂമംഗലം ആലയാട് വയലില്‍ തെരുവ്‌നായ ശല്യം രൂക്ഷമായി. അംഗന്‍വാടിക്ക് സമീപത്തെ പി.കെ.അബ്ദുള്‍ സമദിന്റെ സ്‌ക്കൂട്ടര്‍ ഇന്നലെ രാത്രി തെരുവ് നായ കൂട്ടം മറിച്ചിട്ട് സീറ്റ് മുഴുവനായും കടിച്ച് കീറി നശിപ്പിക്കുകയും വീട്ടിലുള്ള പൂച്ചയെ കടിച്ച് കൊല്ലുകയും ചെയ്തു. കുറുമാത്തൂര്‍ പഞ്ചായത്തിലെ … Read More

തളിപ്പറമ്പ് നഗരസഭ വാക്കുപാലിച്ചു, 6 തെരുവ് നായ്ക്കള്‍ വലയിലായി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വാക്കുപാലിച്ചു, 6 തെരുവ്  നായ്ക്കള്‍ വലയിലായി. ഇന്ന് രാവിലെ പടിയൂര്‍ എ.ബി.സി സെന്ററില്‍ നിന്നെത്തിയ പട്ടിപിടുത്തക്കാരാണ് ബസ്റ്റാന്റ് പരിസരത്തുവെച്ച് ആറ് നായ്ക്കളെ പിടികൂടിയത്. ഇന്നലെ രാവിലെ നഗരത്തില്‍ നിന്ന് അഞ്ചുപേരെ തെരുവ്‌നായ് ആക്രമിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയതിനെ … Read More

ശാസ്ത്രീയ അറവുമാലിന്യ സംസ്‌ക്കരണമില്ലാതെ തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണാനാവില്ല-ഡോ.പി.വി.മോഹനന്‍.

തളിപ്പറമ്പ്: തെരുവ്‌നായ പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദമായ ഒരു നീരീക്ഷണം ആവശ്യമാണെന്നും, ശാസ്ത്രീയമായ അറവുമാലിന്യ സംസ്‌ക്കരണം നടപ്പിലാക്കാത്ത കേരളത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനാവില്ലെന്നും മൃഗസംരക്ഷണ രംഗത്തെ പ്രശസ്തനായ എഴുത്തുകാരനും റിട്ട.വെറ്റിനറി സര്‍ജനുമായ ഡോ.പി.വി.മോഹനന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ … Read More

നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു-

പിലാത്തറ: കണ്ടോന്താര്‍, ചെറുവിച്ചേരി ഭാഗങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചെറുവിച്ചേരിയിലെ പേരുക്കാരന്‍ വിനോദ്, ചെങ്ങളത്തെ ടി.ജയന്‍, ചന്തപ്പുരയിലെ നൗഷാദ് എം.പിയുടെ മകന്‍ ഷഹദ്ദാദ്, കണ്ടോന്താറിലെ ലോട്ടറി സ്റ്റാള്‍ ഉടമ കെ.വി ബാലകൃഷ്ണന്‍, എന്നിവര്‍ക്കാണ് കടിയേറ്റത്.