മുയ്യത്ത് നാട്ടുകാര്‍ പിടികൂടിയത് കുപ്രസിദ്ധ മോഷ്ടാക്കള്‍.

തളിപ്പറമ്പ്: മുയ്യത്തെ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത് കുപ്രസിദ്ധ മോഷ്ടാക്കള്‍. കോഴിക്കോട് സ്വദേശികളായ പറമ്പില്‍ ബസാറില്‍ രാധാകൃഷ്ണന്റെ മകന്‍ ഇരിക്കാട്ട്മീത്തല്‍ ജോഷിത്ത്(33), കാരാപ്പറമ്പ് കുറുമിശേരിയിലെ മുണ്ട്യാടിത്താഴം ജയപ്രകാശിന്റെ മകന്‍ അഭിനന്ദ്(21) എന്നിവരെയാണ് പിടികൂടിയത്. ഇവരെ തളിപ്പറമ്പ് … Read More

മോഷണം: അന്വേഷണം ചുടല, കോരന്‍പീടിക, ചിതപ്പിലെപൊയില്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്-

പരിയാരം: ഡോ.ഷക്കീര്‍ അലിയുടെ വീട്ടില്‍ നടന്ന മോഷണക്കേസിന്റെ അന്വേഷണം നടക്കുന്നത് കോരന്‍പീടിക, ചിതപ്പിലെപൊയില്‍, ചുടല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്. മോഷ്ടാക്കള്‍ ഈ പ്രദേശത്തുള്ളവരാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഷണവിവരമറിഞ്ഞ് ഇന്നലെ ഡോക്ടറുടെ വീട്ടുപരിസരത്ത് എത്തിയവരില്‍ ചിലരെ ചുറ്റിപ്പറ്റിയും അന്വേഷണം … Read More

കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസ് പിടിയില്‍.

പരിയാരം: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പോലീസിന്റെ പിടിയിലായി. ഇപ്പോള്‍ ആലക്കോട് താമസിക്കുന്ന സിദ്ദിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് ഇന്നലെ പരിയാരം എസ്.ഐയും സംഘവും പിലാത്തറ ബസ്റ്റാന്റില്‍ നിന്ന് പിടികൂടിയത്. പ്രതികള്‍ പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്നുണ്ടെന്ന് … Read More

പളുങ്ക്ബസാറില്‍ വീണ്ടും മോഷ്ടാക്കള്‍-

പരിയാരം: ചിതപ്പിലെ പൊയിലില്‍ വീണ്ടും മോഷ്ടാക്കള്‍, വീട്ടുകാര്‍ ഉണര്‍ന്നതോടെ സംഘം ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പളുങ്ക്ബസാറിലെ ഷഫീക്കിന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ എത്തിയത്. ജനലിന് സമീപം നിഴല്‍ കണ്ട് ഷഫീക്കിന്റെ സഹോദരി ലൈറ്റിട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാര്‍ ഉണര്‍ന്ന് നാട്ടുകാരെ … Read More

പരിയാരത്ത് വീണ്ടും മോഷ്ടാക്കള്‍-മൂന്ന് വര്‍ഷത്തിനിടയില്‍ ഒറ്റ മോഷണത്തിലും പ്രതികളെ പിടിച്ചില്ല.

പരിയാരം: പരിയാരത്ത് വീണ്ടും മോഷണം, ഇത്തവണ നഷ്ടമായത് പതിനേഴര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രമാദമായ നിരവധി മോഷണങ്ങളും സംഭവങ്ങളും നടന്നുവെങ്കിലും ഒന്നില്‍പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രധാന മോഷണങ്ങള്‍- ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിളയാങ്കോട്ടെ … Read More

കള്ളന്‍ ഏത് സമയത്തും വാതില്‍ പൊളിക്കും. പരിയാരത്ത് എന്തിനാണ് ഈ പോലീസ് സ്‌റ്റേഷന്‍-ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതായി-

പിലാത്തറ: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൗരന്‍മാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാതായി. ഏത് സമയത്തും കള്ളന്‍ വാതില്‍ തകര്‍ത്ത് അകത്തുവരും എന്ന ഭീതിയില്‍ നാട്ടുകാരുടെ ഉറക്കം പോലും നഷ്ടമാവുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍.മഹേഷ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇന്ന് … Read More

ഞങ്ങള്‍ വീണ്ടും വരും–റ്റാ റ്റാ ബൈ ബൈ– ആനന്ദിക്കും കനിമൊഴിക്കും-സോറി-സുധക്കും സംഗീതക്കും ജാമ്യം.

തളിപ്പറമ്പ്: തെറ്റായ പേര് പോലീസിലും കോടതിയിലും നല്‍കി തളിപ്പറമ്പിലെ മാലമോഷ്ടാക്കള്‍ ജാമ്യം നേടി പുറത്തേക്ക്. തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് 3 പവന്‍ സ്വര്‍ണ്ണവള മോഷ്ടിച്ച് കൊയിലാണ്ടിയില്‍ പിടിയിലായ മോഷ്ടാക്കളാണ് പോലീസിനേയും കോടതിയേയും ഒരുപോലെ വഞ്ചിച്ചത്. നവംബര്‍ 9 ന് മോഷണം … Read More

കള്ളന്‍മാരെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ–പടച്ചോനെ ഇങ്ങള് കാത്തോളീ.

പരിയാരം: ഒടുവില്‍ പരിയാരം പോലീസ് അത് സമ്മതിച്ചു. കള്ളന്‍മാരെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ- കഴിഞ്ഞ രണ്ട് വര്‍ഷമായി പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണങ്ങളൊന്നും തങ്ങള്‍ക്ക് കണ്ടെത്താനാവില്ലെന്ന തുറന്ന സമ്മതം എന്ന രീതിയിലാണ് പോലീസ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങല്‍ പുറത്തിറക്കിയത്. … Read More

കള്ളന്‍ നേരിട്ട് വന്ന് പിടിച്ചോ എന്നു പറഞ്ഞാല്‍ ഞങ്ങള്‍ ഒ.കെ-സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പോലീസ് നിഷ്‌ക്രിയം.

പിലാത്തറ: പരിയാരത്ത് കള്ളനും പോലീസും കളി തുടരുന്നു. ഇന്നലെ മോഷണം നടന്നതായി കണ്ട കൈരളി നഗറില്‍ വേറെയും വീടുകളില്‍ മോഷ്ടാവ് എത്തിയതായി കണ്ടെത്തി. റിട്ട.ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ എം.നരായണന്റെ വീട്ടില്‍ എത്തിയ പോലീസ്‌നായ വേറെ മൂന്ന് വീടുകളിലും മണം പിടിച്ചെത്തിയിരുന്നു. നിരന്തരമായി മോഷണങ്ങളും … Read More

വീണ്ടും കള്ളന്‍-പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജനം ഭീതിയില്‍.

പിലാത്തറ: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തസ്‌ക്കരവാഴ്ച്ച തുടരുന്നു, അടച്ചിട്ട വീട്ടില്‍ വീണ്ടും കവര്‍ച്ച. പിലാത്തറ കൈരളി നഗറിലെ റിട്ട. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ എം.നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ച 30,000 രൂപ കവര്‍ച്ച ചെയ്ത മോഷ്ടാവ് സാധനങ്ങളെല്ലാം … Read More