ഉഷാകുമാരിയുടെ മരണം-ഡോ.അനിതക്കെതിരെ ഭര്‍ത്താവ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.

തളിപ്പറമ്പ്: ആരോഗ്യ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കെ.പി.ഉഷാകുമാരിയുടെ മരണത്തിന് ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.പി.വി.അനിതയാണ് ഉത്തരവാദിയെന്ന് കാണിച്ച് ഭര്‍ത്താവ് കരിമ്പം ഒറ്റപ്പാലനഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഒടുവള്ളിത്തട്ടിലുള്ള കമ്മ്യൂണിറ്റി … Read More

ഉഷാകുമാരിയുടെ ആത്മഹത്യ-ഡോക്ടര്‍ അനിതയുടെ പേരില്‍ കേസെടുക്കണം: കോണ്‍ഗ്രസ്

തളിപ്പറമ്പ്: മെഡിക്കല്‍ ഓഫീസറുടെ അഴിമതി കണ്ടെത്തിയതിന് മാനസികമായി പീഡിപ്പിച്ചതാണ് കെ.പി.ഉഷാകുമാരിയുടെ ആത്മഹത്യക്ക് കാരണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതിയും ജന.സെക്രട്ടെറി എം.എന്‍.പൂമംഗലവും ആരോപിച്ചു. ഒടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിത എന്‍.ആര്‍.എച്ച്.എം.ഫണ്ട് പലവിധത്തില്‍ തിരിമറി നടത്തിയതിന് കൂട്ടുനില്‍ക്കാത്തത് … Read More

ഉഷാകുമാരിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണമെന്ന- എന്‍ ജി ഒ അസോസിയേഷന്‍ .

തളിപ്പറമ്പ്: കുടിയാന്‍മല കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലര്‍ക്ക് കെ.പി.ഉഷാകുമാരി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍. ഈ അവശ്യമുന്നയിച്ച് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് … Read More

എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരാത്മഹത്യ തളിപ്പറമ്പില്‍.

തളിപ്പറമ്പ്: എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരാത്മഹത്യ തളിപ്പറമ്പില്‍. ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ.പി.ഉഷാകുമാരിയാണ്(55) ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഭര്‍ത്താവും മക്കളും ബന്ധുക്കളും ഒരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി … Read More

ആഗോഗ്യവകുപ്പ് ജീവനക്കാരി കിണറില്‍ മരിച്ച നിലയില്‍.

കരിമ്പം: ആഗോഗ്യവകുപ്പ് ജീവനക്കാരി കിണറില്‍ മരിച്ച നിലയില്‍. കരിമ്പം ഒറ്റപ്പാല നഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന്റെ ഭാര്യ കെ.പി.ഉഷാകുമാരിയെ(55)യാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള കിണറിലാണ് മൃതദേഹം കണ്ടത്. ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്. ഇന്ന് രാവിലെ 9.30 നും വൈകുന്നേരം … Read More