ഫോട്ടോഗ്രാഫി: ഓര്‍മ്മകള്‍ക്ക് അമരത്വം നല്‍കുന്ന കല-വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: ഓര്‍മ്മകളെയും സാംസ്‌കാരത്തെയും ജീവനോടെ സൂക്ഷിക്കുന്ന ആഘോഷമാണ് ലോക ഫോട്ടോഗ്രാഫി ദിനമെന്ന് പ്രശസ്ത പ്രകൃതി, വന്യജീവി സംരക്ഷകനും പരിസ്ഥിതി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്‍. ക്രീയേറ്റീവ് ഫോട്ടോഗ്രാഫേഴ്‌സ് ഫോറം ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയ … Read More

വിജയ് നീലകണ്ഠന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

തളിപ്പറമ്പ്: ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് വിജയ് നീലകണ്ഠന്‍ അര്‍ഹനായി. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1952-ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് … Read More

മനുഷ്യനും പ്രകൃതിയും ദൈവവും തമ്മിലുള്ള ബന്ധമാണ് സനാതന ധര്‍മ്മം-വിജയ് നീലകണ്ഠന്‍.

പരിയാരം: മനുഷ്യനും പ്രകൃതിയും ദൈവവും തമ്മിലുള്ള ബന്ധമാണ് സനാതന ധര്‍മ്മം. ഈ ബന്ധത്തെ പൂര്‍ണ്ണമായി കണ്ട സംസ്‌കാരമാണ് ഭാരത സംസ്‌കാരം. പരിസ്ഥിതി ധാര്‍മ്മികത, സനാതന ഗ്രന്ഥങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണ്, അവയില്‍ മിക്കതും പരിസ്ഥിതി സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും വേണ്ടിയുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് … Read More

കേരളത്തില്‍ അപൂര്‍വ്വമായ വേറിട്ട വിഷുക്കണിയൊരുക്കി വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: കേരളത്തില്‍ അപൂര്‍വ്വമായ വിഷുക്കണിയൊരുക്കി പ്രമുഖ പരിസ്ഥിതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍. രുഗ്മിണീ സമേതനായ ശ്രീകൃഷ്ണനെ കണിക്കാഴ്ചയായി കാണുക കേരളത്തില്‍ അപൂര്‍വ്വതയാണ്. കേരളത്തിന് അന്യമായ ഈ വിഷുക്കണി ഏവര്‍ക്കും പുതുമയായി. വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രീകൃഷ്ണ വിഗ്രഹത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നത് സര്‍വ്വസാധാരണമാണ്. രുഗ്മിണീ … Read More

ബൊമ്മക്കൊലു ഉല്‍സവത്തിന് പൊരുഞ്ചെല്ലൂര്‍ ഒരുങ്ങി, ഇത്തവണ 3000 ബൊമ്മകള്‍.

തളിപ്പറമ്പ്: ബൊമ്മക്കൊലു ഉല്‍സവത്തിന് പെരുഞ്ചെല്ലൂര്‍ ഒരുങ്ങി. തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമായി പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകനും പ്രമുഖ വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിലാണ് ബൊമ്മക്കൊലു ഉല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2000 ബൊമ്മകളെ അണിനിരത്തി 170 പുരാണ കഥകള്‍ … Read More

ശ്യാമ ശാസ്ത്രിയെ സ്മരിച്ച് ഭൈരവി രാഗത്തില്‍ ലയിച്ച് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിനാലാമത്തെ കച്ചേരിയില്‍ കര്‍ണ്ണാടക സംഗീതത്തിലെത്രിമൂര്‍ത്തികളില്‍മുതിര്‍ന്ന സംഗീതജ്ഞന്‍ ശ്യാമശാസ്ത്രിയെ അനുസ്മരിച്ചു കൊണ്ട് കച്ചേരി നടന്നു. ശ്യാമ ശാസ്ത്രി ഭൈരവി … Read More

രാഗം… താനം… കീര്‍ത്തനം… നിരവല്‍… സ്വരം… പെരുഞ്ചെല്ലൂരില്‍ ആനന്ദ സമര്‍പ്പണ കച്ചേരിക്ക് പ്രിയമേറുന്നു

തളിപ്പറമ്പ്: പെരുഞ്ചെല്ലൂരില്‍ ആനന്ദ സമര്‍പ്പണ കച്ചേരിക്ക് പ്രിയമേറുന്നു. പതിനൊന്നാമത്തെ ആനന്ദ സമര്‍പ്പണ്‍ സംഗീത കച്ചേരിയുടെ ഭാഗമായി ഇന്നലെ ചിറവക്ക് നീലകണ്ഠ അബോഡില്‍ വായ്പ്പാട്ടില്‍ പ്രഗത്ഭ കര്‍ണാട്ടിക് സംഗീതജ്ഞന്‍ കെ എസ്.വിഷ്ണുദേവും, വയലിനില്‍ യുവ പ്രതിഭ ആലങ്കോട് വി.എസ്.ഗോകുലും ചേര്‍ന്ന് പരമ്പരാഗത സംഗീത … Read More

തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക്ചുറ്റും സൗരോര്‍ജ വിളക്കുകളുടെ സമര്‍പ്പണം ജനുവരി 21 ന്.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രച്ചിറ ഇനി സൗരോര്‍ജ പ്രഭയില്‍ ഭക്തര്‍ക്ക് മികച്ച ആത്മീയാനുഭവമാകും. ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെ തെക്കുഭാഗത്തായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണി കഴിപ്പിക്കപ്പെട്ട ആശ്രാമത്ത് ചിറ തളിപ്പറമ്പിന്റെ ഏറ്റവും വലിയ ജലസ്രോതസ്സാണ്. ചിരപുരാതനമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക് … Read More

ജി.രാമനാഥന്‍ ഡിസംബര്‍-30 ന് തളിപ്പറമ്പില്‍.

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ 70-ാമത് കച്ചേരിക്കായി പ്രശസ്ത സാക്സോഫോണ്‍ വിദ്വാന്‍ ജി.രാമനാഥന്‍ എത്തുന്നു. വിഖ്യാത സാക്‌സഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥിന്റെ മുതിര്‍ന്ന ശിഷ്യന്‍ കൂടിയാണ് ജി.രാമനാഥന്‍. വയലിന്‍, മൃദംഗം, ഗഞ്ചിറ എന്നിവയും പരിശീലനം നേടിയിട്ടുണ്ട്. ഇളയരാജയുടെ ട്രൂപ്പിന്റെ ഭാഗമാണ്. തമിഴ് ചിത്രത്തിനും … Read More

ചത്തതല്ല-കൊന്നത്-വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: പെരിങ്ങത്തൂരില്‍ കിണറില്‍ വീണ പുള്ളിപ്പുലി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദാരുണമായ കാര്യമാണ്. ഇതേക്കുറിച്ച് പ്രമുഖ പരിസ്ഥിതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് ഏതൊരു പരിസ്ഥിതി-വന്യജീവി സംരക്ഷകനേയും നൊമ്പരപ്പെടുത്തുന്നതാണ്-കുറിപ്പ് ചുവടെ. വനവും വന്യമൃഗ സംരക്ഷണവും ഓരോ വ്യക്തിയുടെയും … Read More