തൃച്ചംബരം കുലാലസമുദായ സംഘം 50-ാം വാര്‍ഷികം ജനുവരി-7 ന്.

തളിപ്പറമ്പ്: തൃച്ചംബരം കുലാലസമുദായസംഘം 50-ാം വാര്‍ഷികാഘോഷം ജനുവരി 7 ന് തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകുന്നേരം 4 മുതല്‍ നടക്കുന്ന പരിപാടി സിനിമാതാരം നന്ദനാ രാജന്‍ ഉദ്ഘാടനം ചെയ്യും.

കുലാലസമുദായസംഘം പ്രസിഡന്റ് ഒ.രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

സമുദായസംഘത്തില്‍ തുടര്‍ച്ചയായി 50 വര്‍ഷം പ്രവര്‍ത്തിച്ചുവരുന്ന പി.നാരായണനെ ആദരിക്കും.

നഗരസഭാ കൗണ്‍സിലര്‍ ഒ.സുജാത, പി.നാരായണന്‍, സി.കെ.നാരായണന്‍, യു.നാരായണന്‍, പി.വിജയന്‍ എന്നിവര്‍ പ്രസംഗിക്കും.

സെക്രട്ടെറി എ.അശോക് കുമാര്‍ സ്വാഗതവും പി.ദേവരാജന്‍ നന്ദിയും പറയും.

തുടര്‍ന്ന് സമുദായ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.