ഇത് ചെങ്ങളായി ഡാ–മാലിന്യങ്ങള്‍ നിക്ഷേപകര്‍ ജാഗ്രതൈ !!!!!
പിഴയായി ഈടാക്കിയത് 20,000 രൂപ-
ചെങ്ങളായി: ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്.

ഗ്രാമപഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളില്‍ മാലിന്യങ്ങള്‍ കൊണ്ടുപോയി തളളുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്.
ഗ്രാമ പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
മാലിന്യം തള്ളിയ സ്ഥാപനത്തിന്റെ ലെറ്റര്‍പാഡ്, ബില്ലുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്തിലെ ക്ലാര്‍ക്ക് കെ.സിജിലേഷും അസി.സെക്രട്ടറി എസ്.സ്മിതയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്തു.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദികളായ സ്ഥാപന ഉടമയേയും വാഹനത്തിന്റെ െ്രെഡവറേയും ഓഫീസില്‍ വിളിച്ചു വരുത്തി ഇരുപതിനായിരം രൂപ പിഴ ഈടാക്കി.
മാലിന്യം തള്ളിയവരെ കൊണ്ടു തന്നെ പ്രസ്തുത സ്ഥലത്ത് നിന്നും മാലിന്യം നീക്കം ചെയ്യിച്ചു.
ചെങ്ങളായി ഗ്രാമപഞ്ചായത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെയും അനധികൃതമായി മാലിന്യം കയ്യൊഴിയാന്‍ ഏല്‍പ്പിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെയും
വാഹന ഉടമകള്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അത്തരം വാഹനങ്ങളുടെ വിശദവിവരം ആര്‍.ടി.ഒ-പോലീസ് അധികൃതര്‍ക്ക് തുടര്‍നടപടിക്ക് കൈമാറുമെന്നും ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് അറിയിച്ചു.
