ലോക ദന്താരോഗ്യ ദിനം ആചരിച്ചു.

തളിപ്പറമ്പ് :ലൂര്‍ദ് നഴ്‌സിംഗ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ലോക ദന്താരോഗ്യ ദിനത്തിന്റെ ഭാഗമായി ദന്തരോഗ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു.

കോളേജ് ഡയറക്ടര്‍ രാഖി ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.സെന്തില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വി.ഷാജി ലഹരി വിമുക്ത സമൂഹത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസെടുത്തു.

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.പ്രിയദ ബാലന്റെ നേതൃത്വത്തിലുള്ള സംഘം ലഹരി വിമുക്ത സമൂഹത്തിനായുള്ള ഒപ്പ് ശേഖരണത്തിന് നേതൃത്വം നല്‍കി.

ദന്തശുചിത്വവുമായി ബന്ധപ്പെട്ട് നടത്തിയ റീല്‍സ് മത്സരത്തില്‍ വിജയികളായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അസോസിയേഷന്‍ ഉപഹാരങ്ങള്‍ നല്‍കി.

അസോസിയേഷന്‍ സെക്രട്ടറി, ഡോ. വിഘ്നേഷ് സുന്ദര്‍, ജോ.സെക്രട്ടറി, ഡോ.തോമസ് ബറൈറ്‌സണ്‍ ടോം എന്നിവരുടെ നേതൃത്വത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ദന്ത രോഗ നിര്‍ണയവും നടത്തി.