ചെരിപ്പ്കടയുടെ മുന്നില്‍ ഭീഷണി റീത്ത്.

പെരിങ്ങോം: ചെരിപ്പുകടയുടെ മുന്നില്‍ ഭീഷണിസന്ദേശത്തോടെ റീത്ത് വെച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.

കാങ്കോല്‍ ടൗണില്‍ ചീമേനി റോഡില്‍ പ്രവര്‍ത്തിക്കുന്ന കുണ്ടയംകൊവ്വലിലെ കൊടക്കല്‍ വീട്ടില്‍ കെ.വി.മുരളീധരന്റെ

ഉടമസ്ഥതയിലുള്ള മുരളി ഫുട്‌വേറിന് മുന്നിലാണ് ഇന്നലെ രാവിലെ റീത്ത് കണ്ടത്.

സംഭവത്തിന് പിന്നില്‍ സമൂഹവിരുദ്ധരാണെന്നാണ് സൂചന.